പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ശ്രീലങ്കയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഇത്. 2010 ജൂലൈയിൽ കാൻഡിയിൽനിന്നുള്ള പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മുത്തയ്യ മുരളീധരന്റെ ബഹുമാനാർത്ഥം ഈ സ്റ്റേഡിയത്തെ മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.[2] ചരിത്രം2009 നവംബർ 27നാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കിയത്. 2010 ഡിസംബറിൽ നടന്ന ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ശ്രീലങ്കയിലെ എട്ടാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് ഗ്രൗണ്ട് ആണ് ഈ സ്റ്റേഡിയം. ഇന്ത്യ-ബംഗ്ലാദേശ്-ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു വേദിയായിരുന്നു ഈ സ്റ്റേഡിയം. 2012ലെ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia