പരാന്തക ചോഴൻ I
907–955 കാലയളവിൽ ദക്ഷിണേന്ത്യയിൽ ഭരിച്ചിരുന്ന ഒരു ചോഴരാജാവായിരുന്നു പരാന്തക ചോഴൻ (തമിഴ്: முதலாம் பராந்தக சோழன்). നാല്പത്തെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ ഭരണകാലം നീണ്ടുനിന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ചോഴരാജ്യം കൂടുതൽ പുരോഗതി പ്രാപിക്കുകയുണ്ടായി. ആദിത്യ ചോഴൻ Iന്റെ പുത്രനാണ് പരാന്തക ചോഴൻ. പാണ്ഡ്യരാജ്യത്തെ അധിനിവേശംതന്റെ പിതാവ് തുടങ്ങിവെച്ച രാജ്യപരിധി വർദ്ധിപ്പികൽ പരാന്തകനും തുടർന്നുപോന്നു. 910-ൽ അദ്ദേഹം പാണ്ഡ്യരാജ്യത്തിനെതിരെ പടനയിച്ചു. പാണ്ഡ്യരാജ്യധാനിയായ മതുരൈ കീഴടക്കിയ പരാന്തക ചോഴന് മതുരൈ-കൊണ്ട എന്നൊരു വിശേഷണവും ലഭിക്കുകയുണ്ടായി.പാണ്ഡ്യരാജാവായിരുന്ന മാരവർമ്മൻ രാജസിംഗൻ II, അന്ന് ശ്രീലങ്കയുടെ രാജാവായിരുന്ന കാസ്സപൻ V നെ സഹായം അഭ്യർത്ഥിച്ചിരുന്നു. കാസ്സപൻ പാണ്ഡ്യരാജനെ സഹായിക്കാൻ ഒരു സേനയെതന്നെ അയച്ചു. എങ്കിലും പരാന്തകൻ ഈ ഇരു സൈന്യത്തെയും വെലൂരിൽ വെച്ച് നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തി. തുടർന്ന് പാണ്ഡ്യരാജാവ് ശ്രീലങ്കയിലേക്ക് പലായനം ചെയ്യുകയും, പാണ്ഡ്യരാജ്യം പരാന്തകചോഴന്റെ അധീനതയിലാകുകയും ചെയ്തു. പരാന്തകൻ താൻ കീഴടക്കിയ പുതിയ രാജ്യത്ത് കുറേ വർഷം ചിലവഴിച്ചു. മേഖലയിൽ തന്റെ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിനായിരുന്നു ഇത്. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു എന്ന് ബോധ്യപ്പെട്ട പരാന്തകൻ, പാണ്ഡ്യരാജ്യവിജയം ആഘോഷിക്കാൻ തീരുമാനിച്ചു. പാണ്ഡ്യരാജ്യത്തിന്റെ മുഖമുദ്രയും രാജ്യതലസ്ഥാനവുമായിരുന്ന മതുരൈയിൽ വെച്ച് പാണ്ഡ്യസിംഹാസനത്തിൽ പട്ടാഭിഷേകമാണ് പരാന്തകചോഴൻ ആഗ്രഹിച്ചത്. എന്നാൽ ഈ ആഗ്രഹം വിജയിച്ചില്ല. പലായനം ചെയ്ത പാണ്ഡ്യരാജാവ് തന്നോടൊപ്പം സിംഹാസനവും ലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. പരാന്തകന്റെ ഭരണകാലത്തിനെ അവസാനവർഷങ്ങളായപ്പോഴേക്കും അദ്ദേഹം ലങ്കയും ആക്രമിച്ചു. മതുരൈയും ലങ്കയും ആക്രമിച്ച് കീഴടക്കിയതിനാൽ മതുരൈയും ഇല്ലമും കൊണ്ട പരകേസരിവർമ്മൻ– എന്നൊരു വിശേഷണവും പരാന്തകചോഴനു ലഭിച്ചു. പരാന്തകന്റെ സ്വാധീനമേഖലകൾപരാന്തകൻ ഒന്നാമ്ന്റ്റെ ഭരണത്തിന്റെ സുവർണ്ണകാലത്ത്, അദ്ദേഹത്തിന്റെ അധീനമേഖലകൾ ഏതാണ്ട് തമിഴ്നാട് മൊത്തമായും വടക്ക് ആന്ധ്രയിലെ നെല്ലൂർ വരെയും വ്യാപിച്ചിരുന്നു. ഒരു മികച്ച യുദ്ധതന്ത്രജ്ഞൻ കൂടിയായിരുന്ന ചോഴരാജാവായിരുന്നു പരാന്തകൻ. ചേരരുമായി നല്ല ബന്ധമാണ് പരാന്തകൻ നിലനിർത്തിയിരുന്നത് അവലംബം
|
Portal di Ensiklopedia Dunia