മലയാള ചലച്ചിത്ര അഭിനേത്രിയാണ് നിത്യാ ദാസ്. (ഇംഗ്ലീഷ്:Nithya Das) 2000 ത്തിന്റെ ആദ്യവർഷങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നിത്യ ഇപ്പോൾ മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
അഭിനയ ജീവിതം
നിത്യ ദാസ് 2000-കളുടെ തുടക്കത്തിൽ സിനിമാ മേഖലയിൽ സജീവമായിരുന്നു .[1] 2001ൽ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് അവർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.[2][3] ഈ വിജയ ചിത്രത്തിന് ശേഷം കലാഭവൻ മണിയോടൊപ്പംകൺമഷിയിൽ അഭിനയിച്ചു. ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം, നരിമാൻ എന്നിവയാണ് മലയാളത്തിലെ അവരുടെ മറ്റ് ചിത്രങ്ങൾ.[4] സിനിമാ വ്യവസായത്തിലെ ടാലന്റ് സെർച്ച് പ്രോഗ്രാമിൽ നിരവധി അപേക്ഷകരിൽ നിന്നുമാണ് അവരെ തിരഞ്ഞെടുത്തത്. സൂര്യ ടിവി, കൈരളി ടിവി, സൺ ടിവി, ജയ ടിവി എന്നിവയിലെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. 2022ൽ പുറത്തിറങ്ങുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെ പതിനാല് വർഷങ്ങൾക്ക് ശേഷം അവർ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.[5]
സ്വകാര്യ ജീവിതം
2007 ജൂൺ 17 ന് ഗുരുവായൂരിൽ വെച്ചാണ് നിത്യ ദാസ് അരവിന്ദ് സിംഗ് ജംവാളിനെ വിവാഹം കഴിച്ചത്.[6] 2005ൽ അരവിന്ദ് ഫ്‌ളൈറ്റ് ക്രൂ അംഗമായിരുന്ന ഇന്ത്യൻ എയർലൈൻസിൽചെന്നൈയിലേക്ക് പോകുമ്പോഴാണ് നിത്യ ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. 2008-ൽ ജനിച്ച നൈന ജംവാൾ എന്ന മകളും 2018-ൽ ജനിച്ച നമൻ സിംഗ് ജംവാളുമാണ് ദമ്പതികൾക്ക്.[7]കശ്മീരിൽ സ്ഥിരതാമസമാക്കിയ ഇവർ ഇപ്പോൾ കോഴിക്കോട്ടേക്ക് താമസം മാറി.[8][9]
വനിതാ മാഗസിൻ, ആച്ചി മസാല, ഹാപ്പി കിഡ്‌സ് മാസിക തുടങ്ങിയ ചില പരസ്യങ്ങളിലും അഭീഷ്ട വരദായിനി, ചോറ്റാനിക്കര വരലക്ഷ്മി തുടങ്ങിയ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.