ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410
1978 ഡിസംബർ 20 ന് ഭോലനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയും, ഹൈജാക്ക് ചെയ്ത വിമാനമാണ് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410. ഇത് കൊൽക്കത്തയിൽ നിന്ന് ലക്നൗവിലേക്ക് പോകുന്ന ആഭ്യന്തര വിമാനമായിരുന്നു. വിമാനം ഹൈജാക്ക് ചെയ്ത ഇവർ അതിനെ വാരാണസിയിൽ ഇറക്കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം അറസ്റ്റു ചെയ്ത ഇന്ദിരാഗാന്ധിയെ മോചിപ്പിക്കണമെന്നും, അവരുടെ മകൻ സഞ്ജയ് ഗാന്ധിക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.[1] കളിപ്പാട്ട ആയുധങ്ങൾ മാത്രമാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും ബോയിംഗ് 737-200ൽ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം അവർ മാധ്യമങ്ങളുടെ മുന്നിൽ കീഴടങ്ങി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി 1980ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടി ടിക്കറ്റുകൾ അവർക്ക് സമ്മാനമായി നൽകി; രണ്ടു പേരും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഉത്തർപ്രദേശിലെ നിയമസഭയിൽ അംഗങ്ങളാകുകയും ചെയ്തു. 1980 മുതൽ 1985 വരെയും 1989 മുതൽ 1991 വരെയും ബല്ലിയയിൽ നിന്ന് കോൺഗ്രസ് എംഎൽഎയായി ഭോല സേവനമനുഷ്ഠിച്ചു, ദേവേന്ദ്ര രണ്ട് തവണ സഭയിൽ അംഗമായി തുടർന്നു. ദേവേന്ദ്ര ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. ഭോല പാണ്ഡെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറിയുമായി. 1991, 1996, 1999, 2004, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭോല പാണ്ഡെ കോൺഗ്രസ് സ്ഥാനാർത്ഥിയായി സലേംപൂരിൽ നിന്ന് പരാജയപ്പെട്ടു.[2] References
Further reading
External links
|
Portal di Ensiklopedia Dunia