പേർഷ്യൻ പുതുവൽസരദിനമാണ് നവ്റോസ് എന്നറിയപ്പെടുന്നത്.
വസന്തഋതുവിലെ ആദ്യദിവസം അഥവാ വസന്തവിഷുവമാണ് നവ്റോസ് (Nowruz) ദിനമായി ആഘോഷിക്കപ്പെടുന്നത്. ഇത് മിക്കവാറും മാർച്ച് 21നോ അല്ലെങ്കിൽ ഒരു ദിവസം മുമ്പോ പിമ്പോ ആയിരിക്കും. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക് നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ച് കടക്കുന്ന
ദിവസമാണിത്. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും.
സൊറോസ്ട്രിയൻ, ബഹായ് മതവിശ്വാസികൾ നവ്റോസ് ഒരു പുണ്യദിനമായി ആചരിക്കുന്നു. മദ്ധ്യേഷ്യയിൽ സൂഫി മുസ്ലിങ്ങളും ഇസ്മായിലി, അലവി മുതലായ ഷിയാ വിഭാഗങ്ങളും നവ്റോസ് ആചരിക്കാറുണ്ട്.
2009ൽ യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ ഉൾപെടുത്തി. 2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച് 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു.
↑Emma Sinclair-Webb, Human Rights Watch, "Turkey, Closing ranks against accountability", Human Rights Watch, 2008. "The traditional Nowrouz/Nowrooz celebrations, mainly celebrated by the Kurdish population in the Kurdistan Region in Iraq, and other parts of Kurdistan in Turkey, Iran, Syria and Armenia and taking place around March 21"