മദ്ധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത (കുർദിഷ്: کورد കുർദ്).[30] ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇവരുടെ ആവാസം. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറാനിയൻ ഉപകുടുംബത്തിലുൾപ്പെടുന്നകുർദിഷ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [31][32]കുർദുകളും അറബി ഇറാക്കികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാരണം പലർക്കും കുർദ് എന്ന് വച്ചാൽ ഒരു പ്രത്യേക മതവിഭാഗമാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകൾ ഭൂരിപക്ഷവും സുന്നി ഇസ്ലാം മത വിശ്വാസികളാണ്.കുർദുകൾക്കായി പ്രത്യേക രാഷ്ട്രം എന്നത് ന്യായമായ ആവശ്യമാണ്.
ചരിത്രം സംസ്കാരം
ആദ്യകാല മെസപ്പൊട്ടാമിയൻ സാമ്രാജ്യങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ കുർദുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാർദൗചോയി (Kardouchoi) എന്നാണ് അവയിൽ കുർദുകളെ പറയുന്നത്. ബി.സി. ഏഴാം നൂറ്റാണ്ടുമുതലേ ഗിരിവർഗ്ഗക്കാർ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇവർ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളിയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോഴും, പേർഷ്യക്കാരെപ്പോലെ അവരുടെ ഭാഷ നിലനിർത്തി അറബി ലിപിയിൽപേർഷ്യൻ അക്ഷരമാല ഉപയോഗിച്ചാണ് കുർദിഷ് എഴുതുന്നത്. കുർദിഷ് ഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം 1897-ലാണ് ആരംഭിച്ചത്.
മറ്റുപല ഇറാനിയൻ വംശജരെപ്പോലെ, വസന്തവിഷുവത്തിൽ ആഘോഷിക്കുന്ന നവ്റോസ് (പുതുവർഷം) കുർദുകളുടെ പ്രധാനപ്പെട്ട ആഘോഷമാണ്. പോയവർഷത്തെ അഴുക്ക് ഒഴിവാക്കുക എന്ന വിശ്വാസത്തിൽ തീ കത്തിക്കുകയും അതിനു മുകളിലൂടെ ചാടുകയും ചെയ്യുക എന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്.[32]
മതം
കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. വലിയൊരു വിഭാഗം കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയുടെ സ്വാധീനം കാരണം മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ്.
↑ 1.01.11.21.3A rough estimate by the CIA Factbook has populations of 14.5 million in Turkey, 6 million in Iran, about 5 to 6 million in Iraq, and less than 2 million in Syria, which adds up to close to 28 million Kurds in Kurdistan or adjacient regions. (Estimates as of 2014; Turkey: "Kurdish 18% [of 81.6 million", Iran: "Kurd 10% [of 80.8 million]", Iraq: "Kurdish 15%-20% [of 32.6 million]", Syria: "Kurds, Armenians, and other 9.7% [of 17.9 million]". About two million are documented as living in diaspora; divergent high estimates on the number of Kurds in Turkey in particular account for higher estimates on total population, e.g.
Sandra Mackey , “The reckoning: Iraq and the legacy of Saddam”, W.W. Norton and Company, 2002, p. 350: "As much as 25% of Turkey is Kurdish," which would raise the population figure by about 5 million.
↑ 2.02.12.22.3The Kurds: culture and language rights (Kerim Yildiz, Georgina Fryer, Kurdish Human Rights Project; 2004): 18% of Turkey, 20% of Iraq, 8% of Iran, 9.6%+ of Syria; plus 1–2 million in neighboring countries and the diaspora
↑Ismet Chériff Vanly, “The Kurds in the Soviet Union”, in: Philip G. Kreyenbroek & S. Sperl (eds.), The Kurds: A Contemporary Overview (London: Routledge, 1992). pg 164: Table based on 1990 estimates: Azerbaijan (180,000), Armenia (50,000), Georgia (40,000), Kazakhistan (30,000), Kyrghizistan (20,000), Uzbekistan (10,000), Tajikistan (3,000), Turkmenistan (50,000), Siberia (35,000), Krasnodar (20,000), Other (12,000), Total 410,000
↑Bois, Th.; Minorsky, V.; Bois, Th.; Bois, Th.; MacKenzie, D.N.; Bois, Th. "Kurds, Kurdistan." Encyclopaedia of Islam. Edited by: P. Bearman , Th. Bianquis , C.E. Bosworth , E. van Donzel and W.P. Heinrichs. Brill, 2009. Brill Online. <http://www.brillonline.nl/subscriber/entry?entry=islam_COM-0544Archived 2017-10-10 at Archive-It> Excerpt 1:"The Kurds, an Iranian people of the Near East, live at the junction of more or less laicised Turkey"
Michael G. Morony, "Iraq After the Muslim Conquest", Gorgias Press LLC, 2005. pg 265: "Kurds were the only smaller ethnic group native to Iraq. As with the Persians, their presence along the northeastern edge of Iraq was merely an extension of their presence in Western Iran. All of the non-Persian, tribal, pastoral, Iranian groups in the foothills and the mountains of the Zagros range along the eastern fringes of Iraq were called Kurds at that time."
↑D.N. Mackenzie, "The Origin of Kurdish", Transactions of Philological Society, 1961, pp 68-86