ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ചെമ്മാട്
മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇസ്‍ലാമിക സർവകലാശാലയാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. കേരളത്തിനകത്തും പുറത്തും നിരവധി വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്ന ദാറുൽ ഹുദാ ഇന്നൊരു മാതൃകാ വിദ്യാഭാസ പ്രസ്ഥാനമായി മാറിയിട്ടുണ്ട്.[1][2] മലപ്പുറം ജില്ലയിലെ ചെമ്മാട് നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തുമായി മുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്. 1986-ൽ സ്ഥാപിതമായി.[3] പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചാൻസലറും ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറുമാണ്.[4] ചരിത്രം1986 ജൂൺ 25-ആം തിയ്യതി ദാറുൽ ഹുദ ഇസ്ലാമിക് അക്കാദേമി എന്നായിരുന്നു അറിയപ്പെടുന്നത് . കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.[5]പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.[4]
പഠനരീതിഇസ്ലാമിക വിജ്ഞാനീയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് എന്നിവയ്ക്കൊപ്പം ഭൌതിക വിജ്ഞാനീയങ്ങളായ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ദാറുൽ ഹുദായുടെ പഠനരീതി.[6] മലയാളത്തിനുപുറമെ അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകളിലും പഠിതാക്കൾക്ക് പ്രാവീണ്യം നൽകുന്നു.[7] ![]() അംഗീകാരംആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്.[8] ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ ഉൾപ്പെടെ ഒട്ടേറെ വിദേശ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങളും ദാറുൽ ഹുദാ ഒപ്പു വെച്ചിട്ടുണ്ട്.[9] തെളിച്ചം മാസികദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക .[10] 1999 നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു.[11] അവലംബം
കണ്ണിDarul Huda Islamic University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia