ദളിത്ബന്ധു എൻ.കെ. ജോസ്
നൂറ്റിനാല്പതിൽപ്പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരളഹിസ്റ്ററി കോൺഗ്രസ്സിന്റെ പ്രസിഡന്റുമാണ് എൻ.കെ. ജോസ് (ജനനം ഫെബ്രുവരി 2 1929). ദളിത് പഠനങ്ങൾക്കും ദളിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലികാനാമമാക്കുകയായിരുന്നു ജോസ്. ബാല്യം, വിദ്യാഭ്യാസംവൈക്കം താലൂക്കിലെവെച്ചൂരിൽ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തിൽ 1929ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചേർത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തിൽ നടന്ന പുന്നപ്ര വയലാർ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. രാഷ്ട്രീയംപഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പർക്കം തന്നിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് കരുതുന്നു. 23-ആം വയസ്സിൽ മുതലാളിത്തം ഭാരതത്തിൽ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏർപ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമർശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണമുന്നണിയായിലായിരുന്നു ആ പാർട്ടി. മാർത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി. ദളിത് പ്രേമംരാഷ്ട്രീയം ഉപേക്ഷിച്ച് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ച ജോസ്, 1955-ൽ തങ്കമ്മയെ വിവാഹം കഴിച്ചു. മകളും കുടുംബവും വിദേശത്ത് വസിക്കുന്നു. 1960കളിൽ കേരള കത്തോലിക്ക കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി. വീക്ഷണങ്ങൾപരമ്പരാഗത ചരിത്രവും, തലമുറകളായി പുലർത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികൾ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലത് ഇവയാണ്:-
4.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് സിതാന്തിക്കുന്നു. പുലയ ലഹള, ചാന്നാർ ലഹള,മാപ്പിള ലഹള, [വയലാർ ലഹള,വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ. പുരസ്കാരങ്ങൾ
അംഗീകാരങ്ങൾശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ദളിത് ബന്ധു എൻ കെ ജോസിന്റെ പേരിൽ ആർക്കൈവ് ആരംഭിക്കുമെന്ന് 2023 ൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ എം വി നാരായണൻ അറിയിച്ചു.[1] സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഉള്ള ആർക്കൈവിൽ ദളിത് ബന്ധു എൻ കെ ജോസിന്റെ കയ്യെഴുത്തുപ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ്വങ്ങളായ പുസ്തകങ്ങൾ എന്നിവ ശേഖരിച്ച് സംരക്ഷിക്കും.[1] ദളിത് ബന്ധു എൻകെ ജോസിന്റെ പേരിൽ എല്ലാ വർഷവും വാർഷിക പ്രഭാഷണം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.[1] കൃതികൾദളിത് സിരീസിലെ ചില പുസ്തകങ്ങൾ
നസ്രാണി സിരീസ്- ചില കൃതികൾ
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia