ദക്ഷിണാഫ്രിക്കയിലെ ഭരണതല വിഭാഗങ്ങൾദക്ഷിണാഫ്രിക്കയിലെ 9 പ്രവിശ്യകളാണ് ഉള്ളത്. ഈ പ്രവിശ്യകളെ ഭരണസൗകര്യാർത്ഥം മെട്രോപൊളിറ്റൻ മുനിസിപാലിറ്റികൾ എന്നും ജില്ലാ മുനിസിപാലിറ്റികൾ എന്നും വിഭജിച്ചിരിക്കുന്നു. ഇതിലെ ജില്ലാ മുനിസിപ്പാലിറ്റികളെ പ്രാദേശിക മുനിസിപാലിറ്റികളായി വിഭജിച്ചിരിക്കുന്നു. ഈ പ്രാദേശികമുനിസിപാലിറ്റികളെയും മെട്രോപൊളിറ്റൻ മുനിസിപാലിറ്റികളെയും വാർഡുകളാണ് വിഭജിച്ചിരിക്കുന്നത്. പ്രവിശ്യകൾ![]() 1994-മുതൽ, ദക്ഷിണാഫ്രിക്കയിൽ ഒമ്പത് പ്രവിശ്യകളാണുള്ളാത്: ഈസ്റ്റേൺ കേപ്, ഫ്രീ സ്റ്റേറ്റ്, ഗൗതെങ്, കവാശുളു-നറ്റാൽ, ലിമ്പോമ്പൊ, മ്പുമാലങ്ക, നോർത്ത് വെസ്റ്റ്, നോർത്തേൺ കേപ്, വെസ്റ്റേൺ കേപ് എന്നിവയാണ് ആ 9 പ്രവിശ്യകൾ. സൗത്താഫ്രിക്കയുടെ ഭരണഘടനയിൽ ഈ പ്രവിശ്യകളുടെ അതിർത്തികൾ നിർവചിച്ചിട്ടുണ്ട്. എങ്കിലും രണ്ടു തവണ ഈ അതിർത്തികളിൽ ഭരണഘടനാ ഭേദഗതി പ്രകാരം ചില പുനഃക്രമീകരണങ്ങൾ നടന്നിട്ടുണ്ട്. . മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റികൾ![]() ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ 8 നഗരങ്ങളുടെ ഭരണം നിർവഹിക്കുന്നതിനാണ് മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റികൾ രൂപികരിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലെ പ്രാദേശിക മുനിസിപാലിറ്റികളുടേതിന് സമാനമായ ഒരു ഭരണസംവിധാനമാണ് മെട്രോ.മുനിസിപ്പാലിറ്റിക്കൾ.[1] കൗൺസിലുകൾക്കാണ് മെട്രോ.മുനിസിപ്പാലിറ്റിയുടെ ഭരണചുമതല. ഇതിൽ ഉൾപ്പെടുന്ന പകുതി കൗൺസിലർമാരെ വാർഡുകളിൽനിന്ന് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. ബാക്കി പകുതി ആളുകളെ പാർട്ടി-ലിസ്റ്റ് പ്രാതിനിധ്യ അനുപാതത്തെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.[2] ദക്ഷിണാഫ്രിക്കയിലെ 8 മെട്രോ.മുനിസിപ്പാലിറ്റികൾ ഇവയാണ്: ബഫാലോ നഗരം (ഈസ്റ്റ് ലണ്ടൺ), കേപ് ടൗൺ നഗരം (കേപ് ടൗൺ), Ekurhuleni (East Rand), eThekwini (ഡർബൺ), ജൊഹനാസ്ബർഗ് നഗരസഭ് (ജൊഹനാസ്ബർഗ്), Mangaung (ബ്ലൂംഫൗണ്ടെയിൻ), നെൽസൺ മണ്ടേല ബേ (പോർട്ട് എലിസബത്ത്), ഷ്വെൻ നഗരം (പ്രിട്ടോറിയ).[3][4] ജില്ലാ മുനിസിപ്പാലിറ്റികൾ![]() മെട്രോമുനിസിപ്പാലിറ്റികളല്ലാത്ത ദക്ഷിണാഫ്രിക്കൻ പ്രദേശങ്ങൾ ജില്ലാ മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. 44 ജില്ലാ മുനിസിപ്പാലിറ്റികളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. പ്രവിശ്യകളിലെ താരതമ്യേന വലിപ്പമേറിയ ഭൂവിഭാഗമാണ് ജില്ലാ മുനിസിപാലിറ്റികൾ. ആയതിനാൽ അവയെ വീണ്ടും ചെറിയ ഭൂവിഭാഗങ്ങളായ പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്(താഴെ കാണുക).[5] [6] പ്രാദേശിക മുനിസിപാലിറ്റികൾ![]() ജില്ലാ മുനിസിപ്പാലിറ്റികളെ താരതമ്യേന ചെറുതായ പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ ആകെ 205 പ്രാദേശിക മുനിസിപ്പാലിറ്റികളാണ് ഉള്ളത്.[7] വാർഡുകൾ![]() പ്രാദേശിക, മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റികളെ വാർഡുകളായാണ് വിഭജിച്ചിരിക്കുന്നത്. ഈ ഓരോ വാർഡുകളിൽനിന്നും മുനിസിപ്പൽ കൌൺസിലേക്ക് ഒരോ കൗൺസിലറെ തിരഞ്ഞെടുക്കുന്നു. ഓഗസ്റ്റ് 2016—ലെ കണക്കുപ്രകാരം[update] ദക്ഷിണാഫ്രിക്കയിൽ 4,392 വാർഡുകളാണുള്ളത്.[8] അവലംബം
|
Portal di Ensiklopedia Dunia