തൈറിസ്റ്റർതൈറിസ്റ്റർ എന്നത് ഒരു കൂട്ടം അർദ്ധ ചാലക സ്വിച്ചിംഗ് ഉപകരണങ്ങളെ പൊതുവായി വിളിക്കുന്ന നാമമാണ്. ഖരാവസ്ഥയിലുള്ള ഒരു അർദ്ധചാലക ഉപകരണമാണ് തൈറിസ്റ്റർ ( thyristor) . ഇതിൽ N-ടൈപ് , P-ടൈപ് പഥാർത്തങ്ങളുടെ നാലോ അതിലധികമോ പാളികൾ അടങ്ങിയിരിക്കുന്നു. ഇതിനു മൂന്നോ അതിലധികമോ സന്ധികളും (junctions) ഉണ്ടാകും. സിലിക്കൺ കൺട്രോൾഡ് റക്ടിഫയർ (SCR) ആണ് ഈ കുടുംബത്തിലെ ഏറ്റവും പ്രധാന പെട്ടതും ഏറ്റവും അധികം ഉപയോഗിക്കുന്നതും. ആയതുകൊണ്ട് സിലിക്കൺ കൺട്രോൾഡ് റക്ടിഫയർ (SCR) ലോകവ്യപകമായ് തൈറിസ്റ്റർ എന്നറിയപെടുന്നു. തൈറിസ്റ്റർ കുടുംബത്തിലെ അംഗങ്ങൾ താഴെ പറയുന്നവയാണ് . ![]() ![]()
പ്രവർത്തനംFIG -A നോക്കുക.നാല് പാളികൾ ഉള്ള ഒരു PNPN സ്വിച്ചിംഗ് ഉപകരണമാണിത്.ഇതിനു മൂന്നു സന്ധികളുണ്ട്(JUNCTIONS).J1 ,J2 , J3 എന്നിവയാണവ. ഇതിനു മൂന്നു ബാഹ്യ ടെർമിനലുകൾ ഉണ്ട്. ആനോഡ്(A ),കാതോഡ് (K),ഗേറ്റ്(G ) എന്നിവയാണവ. ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടുതലായാൽ J1 - ഫോർവേഡ് ബയസിംഗിലാണ് , J2 -റിവേഴ്‌സ് ബയസിംഗിലാണ്, J3 -ഫോർവേഡ് ബയസിം ഗിലാണ് . (ഫോർവേഡ് ബയസിംഗ്,റിവേഴ്‌സ് ബയസിംഗ് കൂടുതലറിയാൻ ഡയോഡ്,റെക്റ്റിഫയർ എന്നീ താളുകൾ കാണുക).ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ വളരെ അധികം കൂടുതലായാൽ J2 അവലാഞ്ച് ബ്രേക്ക് ഡൌൺ വിധേയമാകും, അപ്പോൾ മൂന്നു സന്ധികളിൽ കൂടി വൈദ്യുതപ്രവാഹം ഉണ്ടാകുന്നു. ഈ അവസ്ഥയെ കണ്ടക്ട്ടിംഗ് സ്റ്റേറ്റ് (CONDUCTING STATE ) അഥവാ ഓൺ സ്റ്റേറ്റ് (ON STATE) എന്നറിയപെടുന്നു. J2 റിവേഴ്‌സ് ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ ഫോർവേഡ് ബ്ലോക്കിംഗ് സ്റ്റേറ്റ് (FORWARD BLOCKING STATE)അഥവാ ഓഫ് സ്റ്റേറ്റ് (OFF STATE) എന്നറിയപെടുന്നു. ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കുറവായാൽ, J1 - റിവേഴ്‌സ് ബയസിംഗിലാണ്,
J2 -ഫോർവേഡ് ബയസിം ഗിലാണ് ,
J3 - റിവേഴ്‌സ് ബയസിംഗിലാണ് .
J1 ,J3 റിവേഴ്‌സ് ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ റിവേഴ്‌സ് ബ്ലോക്കിംഗ് സ്റ്റേറ്റ് (REVERSE BLOCKING STATE)അഥവാ ഓഫ് സ്റ്റേറ്റ് (OFF STATE)എന്നരിയപെടുന്നു.
ചരിത്രം![]() സ്നബ്ബർ പരിപഥങ്ങൾHVDC വൈദ്യുത പ്രസരണംഒരു താരതമ്യ പഠനംപദവ്യുൽപ്പത്തിഇത് കൂടി കാണുകഅവലംബം |
Portal di Ensiklopedia Dunia