തുൾജ ഭവാനി ക്ഷേത്രം
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഭവാനി (ദുർഗ അല്ലെങ്കിൽ പാർവതി) ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തുൾജ ഭവാനി ക്ഷേത്രം. (Marathi: श्री क्षेत्र तुळजा भवानी देवस्थान) മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ തുൾജാപൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോളാപൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 51 ശക്തിപീഠങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 'ശക്തിപീഠ'ങ്ങളിൽ രണ്ടാമത്തേത് തുൾജാപൂരിലെ തുൾജ ഭവാനിയാണ്. ഭോസാലെ രാജകുടുംബത്തിന്റെയും യാദവുകളുടെയും വിവിധ ജാതികളിൽപ്പെട്ട എണ്ണമറ്റ കുടുംബങ്ങളുടെയും കുടുംബദേവതയാണിത്. മഹാനായ ഭരണാധികാരിയും മറാത്ത രാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജ് ക്ഷേത്രത്തിൽ ഒരു പ്രമുഖ ഭക്തനായിരുന്നതിനാൽ ക്ഷേത്രം സന്ദർശിച്ചപ്പോൾ തന്റെ യുദ്ധങ്ങളിൽ വിജയിക്കാൻ ദേവി അദ്ദേഹത്തിന് 'ഭവാനി തൽവാർ' എന്ന വാൾ സമ്മാനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ചരിത്രം സ്കന്ദപുരാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രംമഹൂരിലെ രേണുക, കോലാപ്പൂരിലെ മഹാലക്ഷ്മി, വാണിയിലെ സപ്താശ്രിംഗി ക്ഷേത്രങ്ങൾക്കൊപ്പം തുൾജാപൂരിലെ ഭവാനി ക്ഷേത്രം മഹാരാഷ്ട്രയിലെ നാല് മഹത്തായ ശക്തിപീഠമായി മാറുന്നു.[1] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾഹൈന്ദവ സംബന്ധമായ വിഷയങ്ങൾ
|
Portal di Ensiklopedia Dunia