ഡോറോത്തി ഹാൻസിൻ ആൻഡേഴ്സൺ
ഡോറോത്തി ഹാൻസിൻ ആൻഡേഴ്സൺ (ജീവിതകാലം: മേയ് 15, 1901 - മാർച്ച് 3, 1963) ഒരു അമേരിക്കൻ വൈദ്യനും ശിശുരോഗവിദഗ്ദ്ധയും പാത്തോളജിസ്റ്റുമായിരുന്നു. സിസ്റ്റിക് ഫൈബ്രോസിസ് ആദ്യമായി തിരിച്ചറിഞ്ഞ്, രോഗത്തെ ആദ്യമായി വിവരിച്ച വ്യക്തിയും അതിന് പേരിട്ടതും ആൻഡേഴ്സൺ ആയിരുന്നു.[1][2] 1939-ൽ, രോഗത്തെ തിരിച്ചറിഞ്ഞതിൻറെ പേരിൽ അവർക്ക് ഇ.മീഡ് ജോൺസൺ അവാർഡ് ലഭിച്ചു. 2002-ൽ നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[3] ആദ്യകാലജീവിതം1901 മെയ് 15 ന് വടക്കൻ കരോലിനയിലെ ആഷെവില്ലിലാണ് ഡൊറോത്തി ഹാൻസിൻ ആൻഡേഴ്സൺ ജനിച്ചത്. പിതാവ് ഹാൻസ് പീറ്റർ ആൻഡേഴ്സൻ 1914-ൽ മരിച്ചു. പിന്നീട് മാതാവിനെ പരിചരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം അവൾ ഏറ്റെടുത്തു. അവർ വെർമോണ്ടിലെ സെന്റ് ജോൺസ്ബറിയിലേക്ക് താമസം മാറിയതിനുശേഷം, ആൻഡേഴ്സന്റെ മാതാവ് 1920-ൽ മരിച്ചു. വിദ്യാഭ്യാസവും പ്രാരംഭ ജോലിയും1922-ൽ, ആൻഡേഴ്സൺ മൗണ്ട് ഹോളിയോക്ക് കോളേജിൽ നിന്ന് സുവോളജിയിലും രസതന്ത്രത്തിലും ബിരുദം നേടി. പിന്നീട്, ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്ന അവർ, അവിടെ ആദ്യമായി ഫ്ലോറൻസ് റെന സാബിന്റെ കീഴിൽ ഗവേഷണം ആരംഭിച്ചു. പെൺപന്നികളുടെ പ്രത്യുത്പാദന അവയവങ്ങളിലെ ലിംഫറ്റിക്, രക്തക്കുഴലുകൾ എന്നിവയെ കുറിച്ചായിരുന്നു ആൻഡേഴ്സന്റെ ആദ്യ രണ്ട് ഗവേഷണ പ്രബന്ധങ്ങൾ. ഈ രണ്ട് പ്രബന്ധങ്ങളും കോൺട്രിബ്യൂഷൻസ് ടു എംബ്രിയോളജിയിൽ പ്രസിദ്ധീകരിച്ചു.[4] ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ ശേഷം, ആൻഡേഴ്സൺ റോച്ചസ്റ്റർ സ്കൂൾ ഓഫ് മെഡിസിനിൽ അനാട്ടമിയിൽ ടീച്ചിംഗ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു.[5] ഒരു വർഷത്തിനുശേഷം അവൾ ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ സ്ട്രോംഗ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയിൽ ഒരു ഇന്റേൺ ആയി. ഇന്റേൺഷിപ്പ് വർഷം പൂർത്തിയാക്കിയ ശേഷം, സ്ത്രീയാണെന്ന കാരണത്താൽ ആൻഡേഴ്സന് ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൽ റെസിഡൻസി നിഷേധിക്കപ്പെട്ടു.[6] ഈ നിഷേധം ആൻഡേഴ്സനെ ഗവേഷണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചു. 1929-ൽ, കൊളംബിയ സർവ്വകലാശാലയിലെ കോളേജ് ഓഫ് ഫിസിഷ്യൻ ആൻഡ് സർജൻസിൽ പാത്തോളജിയിൽ അസിസ്റ്റന്റായി ജോലി ചെയ്യാൻ തുടങ്ങി. പിന്നീട്, കൊളംബിയ മെഡിക്കൽ സ്കൂളിൽ അധ്യാപകനായി ഫാക്കൽറ്റിയിൽ ചേരാൻ അവളോട് ആവശ്യപ്പെട്ടു.[7] ഒരു ഗവേഷണത്തിലൂന്നിയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, കൊളംബിയ സർവ്വകലാശാലയിൽ എൻഡോക്രൈനോളജി പഠിച്ചുകൊണ്ട് ആൻഡേഴ്സൺ മെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ് ബിരുദം നേടാൻ തുടങ്ങി.[8] പ്രത്യേകിച്ചും, എലികളിലെ ലൈംഗിക പക്വതയുടെ ആരംഭം. നിരക്ക് എന്നിവയിൽ എൻഡോക്രൈൻ ഗ്രന്ഥികളുടെ സ്വാധീനത്തെക്കുറിച്ച് അവൾ പഠിച്ചു. 1935 ആയപ്പോഴേക്കും അവൾ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. പാത്തോളജി വിഭാഗംതുടർന്ന് കൊളംബിയ പ്രെസ്ബിറ്റീരിയൻ മെഡിക്കൽ സെന്ററിലെ കുട്ടികളുടെ ഹോസ്പിറ്റലിൽ പതോളജിസ്റ്റായി.[9] ഇവിടെയാണ് ആൻഡേഴ്സൻ തന്റെ മെഡിക്കൽ ജീവിതകാലത്തുടനീളം താമസിച്ചത്. 1945-ൽ ആൻഡേഴ്സന് കുട്ടികളുടെ ആശുപത്രിയിൽ അസിസ്റ്റന്റ് പീഡിയാട്രീഷ്യൻ എന്ന പദവി ലഭിച്ചു. ശരീരഘടനയെക്കുറിച്ചുള്ള അഗാധമായ അവരുടെ അറിവ് രണ്ടാം ലോകമഹായുദ്ധസമയത്ത് ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയുടെ കൺസൾട്ടൻറ് പദവിയിലേയ്ക്ക് ക്ഷണിക്കപ്പെടാൻ ഇടയാക്കി.[10] 1952-ൽ കുട്ടികളുടെ ആശുപത്രിയിലെ പാത്തോളജി മേധാവി ആയി. അതേ വർഷം, ഡൊറോത്തി ഹാൻസിൻ ആൻഡേഴ്സണിന് എലിസബത്ത് ബ്ലാക്ക്വെൽ അവാർഡ് ലഭിച്ചു.[11] ഗവേഷണ ജീവിതംതന്റെ ഗവേഷണ ജീവിതത്തിനിടയിൽ, ഡൊറോത്തി ഹാൻസിൻ ആൻഡേഴ്സൻ ദഹനപ്രശ്നങ്ങളോ ശ്വസന പ്രശ്നങ്ങളോ ഉള്ള നിരവധി കുട്ടികളെക്കുറിച്ച് പഠിക്കുകയും, ഈ പ്രശ്നങ്ങളാൽ മരിച്ചവരുടെ മൃതദേഹപരിശോധന നടത്തുകയും ചെയ്തു.. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ, സീലിയാക് രോഗം മൂലം മരിച്ച പല രോഗികൾക്കും ആഗ്നേയഗന്ഥിയിൽ പാടുകളാൽ ചുറ്റപ്പെട്ട ദ്രാവകം നിറഞ്ഞ സിസ്റ്റുകൾ ഉള്ളതായി അവൾ ശ്രദ്ധിച്ചു.[12][13] ശ്വാസകോശത്തിൽ സമാനമായ പാടുകളും ടിഷ്യു തകരാറുകളും അവൾ കണ്ടെത്തി. അവലംബം
|
Portal di Ensiklopedia Dunia