ഡാലിയ
ആസ്റ്റ്രേസീ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് ഡാലിയ (UK: /deɪliə/ or US: /dɑːliə/)[2]. രണ്ടു വർഷത്തിനുമേലാണ് ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം ഇത് പുഷ്പിക്കുന്നു. വേരുകളിൽ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നു. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ ചെടിയുടെ തദ്ദേശം. കാൾ ലിനേയസ് സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും തന്റെ വിദ്യാർഥിയുമായിരുന്ന ആന്ദ്രേ ഡാലിൻറെ ഓർമ്മയ്ക്കായാണു ഡാലിയ എന്ന പേരു നൽകിയത്.[3] 1963 ൽ ഡാലിയയെ മെക്സിക്കോയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചു.[4] ഈ സസ്യത്തിന്റെ കിഴങ്ങുകൾ പ്രാചീനകാലത്ത് ആസ്ടെക്കുകൾ ഭക്ഷ്യവിളയായി വളർത്തിയിരുന്നു, എന്നാൽ സ്പാനിഷ് ആക്രമണത്തിനുശേഷം ഇത്തരത്തിലുള്ള ഇതിന്റെ ഉപയോഗം വലിയ തോതിൽ നശിച്ചു. കിഴങ്ങുകൾ യൂറോപ്പിൽ ഭക്ഷ്യവിളയായി പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു.[5] ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Dahlia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia