ജ്യോതിർലിംഗങ്ങൾശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ [1] . ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു ജ്യോതിർലിഗ ക്ഷേത്രങ്ങൾസോമനാഥൻഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഹാകാലേശ്വരൻമഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു. ഭീംശങ്കർത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു. ത്രയംബകേശ്വർമഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു. രാമേശ്വർതമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു. ഓംകാരേശ്വർമദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈദ്യനാഥൻജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മല്ലികാർജ്ജുനൻആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു. കേദാർനാഥ്ഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറു മാസം മാത്രമേ തറക്കുകയുള്ളു. ഉത്തരാഖണ്ഢ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു. വിശ്വനാഥൻജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു. നാഗേശ്വർഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഘൃഷ്ണേശ്വർമഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം. ദ്വാദശ ജ്യോതിർലിംഗ സ്തോത്രംപന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്. ദേവനാഗിരിയിൽ:
ചിത്രശാല
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia