ഘൃഷ്ണേശ്വർ
ദ്വാദശജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഘൃഷ്ണേശ്വർ(മറാഠി:घृष्णेश्वर). മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിൽനിനുസമീപമുള്ള ദൗലത്താബാദിൽനിന്നും കേവലം 11കി.മീ അകലെയായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഘുശ്മേശ്വർ എന്ന നാമത്തിലും ഈ ജ്യോതിർലിംഗം അറിയപ്പെടുന്നു. ക്ഷേത്രംഛത്രപതി ശിവജിയുടെ പിതാമഹൻ മാലോജി ഭോസലെയാണ് ഈ ക്ഷേത്രം 16ആം നൂറ്റാണ്ടിൽ പുനർനിർമിച്ചത്. പിന്നീട് 18ആം നൂറ്റാണ്ടിൽ ഹോൾകർ രാജവംശത്തിലെ മഹാറാണി അഹല്യാബായ് ഹോൽക്കറും ഈ ക്ഷേത്രത്തെ പുനഃരുദ്ധരിക്കുകയുണ്ടായി. കാശിയിലെ വിശ്വനാഥ് ക്ഷേത്രവും, ഗയയിലെ വിഷ്ണുപദ് ക്ഷേത്രവും അഹല്യാബായ് ഹോൽക്കറാണ് പുനർനിർമിച്ചത്.
ഐതിഹ്യംഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു. ചിത്രശാല
അവലംബംകുറിപ്പുകൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia