ജെറി അമൽദേവ്
മലയാള ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ജെറി അമൽദേവ്. കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. ഇന്ത്യയിൽ തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ നൗഷാദിന്റെ സഹായിയായി 5 വർഷം ജോലിചെയ്തു. മുഹമ്മദ് റാഫി, ലത മങ്കേഷ്കർ തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.[1] ജെറി അമൽദേവ് സംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ
മികച്ച ഗാനങ്ങൾ
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന ചിത്രത്തിന്റെയും, കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യമായി പാട്ടുകളെഴുതിയ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകനാണ് ജെറി അമൽദേവ്. താരതമ്യേന എണ്ണത്തിൽ വളരെ കുറച്ചു ചിത്രങ്ങക്ക് മാത്രമേ അദ്ദേഹം സംഗീതം ചെയ്തിട്ടുള്ളു എങ്കിലും കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി അദ്ദേഹത്തിന് ഹിറ്റുകൾ സമ്മാനിക്കുവാൻ കഴിഞ്ഞു. ഇന്ന് കൊച്ചി ചോയ്സ് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജെറി അമൽദേവ് ജോലിചെയ്യുന്നു. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia