ജിഗ്മേ ദോർജി ദേശീയോദ്യാനം27°45′N 89°31′E / 27.750°N 89.517°E
ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്ന ജിഗ്മേ ദോർജി വാങ്ചുകിന്റെ സ്മരണാർത്ഥമുള്ള ദേശീയോദ്ധ്യാനമാണ് ജിഗ്മേ ദോർജി ദേശീയോദ്യാനം. വലിപ്പത്തിൽ, ഭൂട്ടാനിലെ രണ്ടാമത്തെ ദേശീയോദ്യാനമാണിത്. സ്ഥാപിതം1974 ലാണ് ജിഗ്മേ ദോർജി ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. മേഖലഭൂട്ടാനിലെ ഗാസ, തിംഫു, പാരോ, പുനഖ, വാങ്ഡ്യൂഫൊഡ്രാങ്ങ് ജില്ലകളിലായി 4616 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഈ ദേശീയോദ്ധ്യാനം പരന്നു കിടക്കുന്നു. ഡാംജിയിലാണ് ദേശീയോദ്യാനത്തിൻറെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1400 മുതൽ 7000 മീറ്റർ വരെ ഉയരത്തിലായി മൂന്ന് വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലായാണ് ഇതിന്റെ സ്ഥാനം. യുനസ്കോയുടെ പ്രതീക്ഷിത പട്ടികയിൽ പെടുത്തിയിട്ടുള്ള ദേശീയോദ്യാനമാണിത് [1] ചൈനയുടെ ടിബറ്റൻ ഓട്ടോണോമസ് റീജിയനുമായി ദേശീയോദ്യാനം അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. വളരെ നല്ല രീതിയിൽ പരിരക്ഷിച്ചിരിക്കുന്ന ഒരു പ്രദേശമാണിത്. സുരക്ഷിതമല്ലാത്തതിനാൽ കാൽനടയാത്ര സാധാരണയായി ശുപാർശ ചെയ്യപ്പെടാറോ അനുവദിക്കാറോ ഇല്ല. ജൈവവൈവിദ്ധ്യം![]() 37 വ്യത്യസ്ത തരത്തിൽപ്പെട്ട സസ്തനികൾക്ക് ജിഗ്മേ ദോർജി ദേശീയോദ്യാനം ആവാസം നൽകുന്നു. ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്. ടാകിൻ, ഹിമപ്പുലി, മേഘപ്പുലി, ബംഗാൾ കടുവ, കസ്തൂരിമാൻ, ഹിമാലയൻ കരടി, ചെമ്പൻ പാണ്ട തുടങ്ങിയവ ഇതിൽപ്പെടുന്നു. ടാകിൻ ഭൂട്ടാനിലെ ദേശീയ മൃഗമാണ്. കൂടാതെ, ഇന്ത്യൻ പുള്ളിപ്പുലി, മ്ലാവ്, മാൻ, ഹിമാലയൻ ഗോരൽ, നിലയണ്ണാൻ എന്നിവയും 300 ൽപ്പരം പക്ഷികളും ഇവിടെയുണ്ട് [1][2]. 5 തരം ഉരഗങ്ങൾ, 300 തരം ഔഷധ സസ്യങ്ങൾ, 39 തരം ചിത്രശലഭങ്ങൾ എന്നിവയും ഈ ദേശീയോദ്യാനത്തിലെ ജൈവവൈവിധ്യത്തിൽ അടങ്ങിയിരിക്കുന്നു. 4000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശത്ത് ഹിമപ്പുലിപ്പുകളുമായി കടുവകൾ സഹവാസം പുലർത്തുന്നതായി ആദ്യം കണ്ടെത്തിയ പ്രദേശം ജിഗ്മേ ദോർജി ദേശീയോദ്യാനമായിരുന്നു. പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്ന ഡാംജിയും ഗാസ്സയും ഉൾപ്പെടെയുള്ള ദേശീയോദ്യാനത്തിൻറെ 4 റേഞ്ച് ഓഫീസുകളിലും മനുഷ്യ-വന്യജീവി സംഘട്ടനങ്ങൾ, അസന്തുലിതമായ രീതിയിലുള്ള വനവിഭവങ്ങളുടെ ശേഖരണം അല്ലെങ്കിൽ അവയുടെ ഉപയോഗം, നിയമവിരുദ്ധമായ വന്യജീവി വ്യാപാരം എന്നിവയെല്ലാമുൾപ്പെടെ, മറ്റു സംരക്ഷിത പ്രദേശങ്ങളിലേതൊരിടത്തും നേരിടുന്നതിനേക്കാൾ കൂടുതലായ വെല്ലുവിളികൾ നേരിടുന്നു. സാംസ്കാരിക കേന്ദ്രംജിഗ്മേ ദോർജി ദേശീയോദ്യാനം സാംസ്കാരികവും വാണിജ്യപരവുമായി പ്രാധാന്യം കൽപിക്കപ്പെടുന്ന ഇടമാണ്. ജോമോൽഹി കുന്നുകളും ജിച്ചു ഡ്രേക്ക് കുന്നുകളും ദേവതകളുടെ പേരിൽ ആരാധിക്കപ്പെടുന്നനയാണ്. Lingshi Dzong, Gasa Dzong എന്നിവ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ്. സമ്പന്നമായ സസ്യ ജന്തു വൈവിധ്യം കൂടാതെ, Mo Chhu, Wangdi Chhu ,Pa Chhu എന്നീ നദികളുടെ ഉൽഭവ കേന്ദ്രം കൂടിയാണ് ഈ ദേശീയോദ്ധ്യാനം [2][3]. ഹിമാനികൾജിഗ്മെ ദോർജി ദേശീയോദ്യാനത്തിൽ ലുനാന, ലായ ഗെവോഗ്സ് ഗ്രാമ ബ്ലോക്കുകളുടെ ഭീമാംശം ഉൾപ്പെടെ, വടക്കൻ ഗാസാ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഈ ഗെവോഗ്സ് (ഗ്രാമ ബ്ലാക്കുകൾ) ഭൂട്ടാന്റെ ഏറ്റവും ശ്രദ്ധേയവും അസ്ഥിരവുമായ ഹിമാനികൾ സ്ഥിതി ചെയ്യുന്ന ഇടമാണ്. ഈ ഹിമാനികളുടെ ഉരുകൽ, കാലഘട്ടങ്ങളിലെ പരിവർത്തനങ്ങളാൽ ഗണ്യമായി മൂർച്ഛിക്കുകയും, മാരകവും വിനാശകരവുമായ ഹിമത്തടാകങ്ങൾ പൊട്ടിത്തെറിച്ചുള്ള വെള്ളപ്പൊക്കത്തിനിടയാക്കുകയും ചെയ്യുന്നു. ദേശീയോദ്യാനത്തിനുള്ളിൽ നിലനിൽക്കുന്ന ഹിമാലയൻ പർവ്വതനിരകളിലെ പ്രധാനപ്പെട്ട ഹിമാനകൾ, ഹിമത്തടാകങ്ങൾ എന്നിവയിൽ തോർത്തോർമി,[4][5] ലുഗ്യേ,[6] തെരി കാങ്[7] എന്നിവ ഉൾപ്പെടുന്നു. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ ദേശീയോദ്യാനത്തിനുള്ളിലുള്ള പ്രദേശങ്ങളിൽ താൽക്കാലിക ക്യാമ്പുകൾ പ്രവർത്തിപ്പിക്കുകയും ജലനിരപ്പു കുറച്ച് വെള്ളപ്പൊക്കത്തിന്റെ തോതു നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.[8] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia