ചിറമനങ്ങാട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചിറമനേങ്ങാട് എന്ന ചെറിയ ഗ്രാമത്തിലാണ് കുടക്കല്ലുകൾ കണ്ടെടുത്തിട്ടുള്ളത്. പുരാതനമായ ഒരു ശ്മശാനം ഇവിടെ കണ്ടെത്തി. കുടകുത്തിക്കല്ല് (കുടക്കല്ല്) (10°41′07″N 76°07′18″E / 10.6852106°N 76.1215746°E) എന്നാണ് ഈ ശ്മശാനം അറിയപ്പെടുന്നത്. ചിറമനങ്ങാട്ടെ കുടക്കല്ലുകൾക്ക് 4000 വർഷങ്ങളോളം പഴക്കമുണ്ട്. ഉന്നതകുലജാതരെ മൺകലങ്ങളിൽ അടച്ച് അന്ന് സംസ്കരിച്ചിരുന്നു. പിന്നീട് സംസ്കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളിൽ ഒരു കുടക്കല്ലും സ്ഥാപിച്ചിരുന്നു. പിൽക്കാലത്ത് പല കുടക്കല്ലുകളും മോഷണം പോയി. ശേഷിക്കുന്നവ ഇന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് മാറ്റിയിരിക്കുന്നു. കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ ആണ് ചിറമനങ്ങാട്. ഇന്ന് ഗ്രാമം വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു. ഗ്രാമത്തിൽ കുന്നമ്പത്തുകാവ് എന്ന അമ്പലം ഉണ്ട്. എല്ലാ വർഷവും(മേടം10) ഏപ്രിൽ മാസത്തിൽ ഇവിടെ പൂരം നടക്കുന്നു. എത്തിച്ചേരാനുള്ള വഴി
അവലംബംChermanangad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia