ചിരസ്ഥായി
![]() അനേക വർഷ ജീവിക്കുന്ന സസ്യങ്ങളാണ് ചിരസ്ഥായികൾ (Perennial plants)[1]. ഒന്നോ രണ്ടോ വർഷത്തിലധികം ആയുസ്സുള്ളവയെല്ലാം സാങ്കേതികമായി ചിരസ്ഥായി സസ്യങ്ങളാണെങ്കിലും ഭൂനിരപ്പിനുമുകളിൽ വ്യക്തവും സ്ഥിരവുമായ കാണ്ഡഭാഗങ്ങളുള്ള വൃക്ഷങ്ങളേയും കുറ്റിച്ചെടികളേയുമാണു് ഈ പേരുകൊണ്ട് സാധാരണ വിവക്ഷിക്കുന്നതു്. മാവ്, പ്ലാവ്, പുളി, പേര, നാരകം, കറിവേപ്പ് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഒന്നുരണ്ടുവർഷത്തിലധികം ജീവിച്ചിരിക്കുന്ന ചില ചെടികൾ, പ്രത്യേകിച്ച് വളരെ ചെറിയ സപുഷ്പി സസ്യങ്ങൾ, മഴക്കാലത്തും മറ്റും സമൃദ്ധമായി വളരുകയും വേനൽക്കാലത്തും മഞ്ഞുകാലത്തും മൃതപ്രായമായി ഉണങ്ങിച്ചുരുങ്ങുകയും ചെയ്യുന്നു. ഇവയുടെ, മണ്ണിനടിയിലുള്ള, വേരു്, ഭൂകാണ്ഡം തുടങ്ങിയ ഭാഗങ്ങളിൽനിന്നു് അടുത്ത മഴക്കാലത്തു് വീണ്ടും പുതിയ കാണ്ഡങ്ങളും ഇലകളും മറ്റും മുളച്ചുപൊങ്ങി, ഇങ്ങനെയുള്ള സസ്യങ്ങൾ അതിന്റെ വളർച്ച തുടരുന്നു. ഇത്തരം സസ്യങ്ങളെ 'ഹെർബേഷ്യസ് ചിരസ്ഥായി'കൾ എന്നു വിളിക്കുന്നു. ഇവയടക്കം ചില തരം ചിരസ്ഥായി സസ്യങ്ങളെ, തക്കതായ പരിസ്ഥിതികളിൽ നടക്കാവുന്ന അവയുടെ സ്വാഭാവികമായ പുനർജ്ജനിയ്ക്കു കാത്തുനിൽക്കാതെ, കർഷകർ വിത്തുകളായോ മുറിച്ചുനട്ടോ വർഷംതോറും പുതുതായി വെച്ചുപിടിപ്പിച്ചു എന്നു വരാം. അവലംബം
|
Portal di Ensiklopedia Dunia