ചാന്ദ്രമാസംചാന്ദ്രകലണ്ടറുകളിൽ ഉപയോഗിക്കപ്പെടുന്ന, തുടർച്ചയായ രണ്ട് അമാവാസികൾക്കോ പൗർണ്ണമികൾക്കോ ഇടയിലുള്ള സമയമാണ് ചാന്ദ്രമാസം. വ്യത്യസ്ത രീതികൾ അനുസരിച്ച് (മാസത്തിന്റെ ആരംഭം സംബന്ധിച്ച്) വ്യത്യസ്തമായ നിർവ്വചനങ്ങൾ ഇതിനുണ്ട്. ജ്യോതിശാസ്ത്രത്തിൽ വിവക്ഷിക്കുന്നതും, ചന്ദ്രന്റെ പരിക്രമണവുമായി ബന്ധപ്പെട്ടുവരുന്ന ആവർത്തനകാലം കണക്കാക്കുന്നതു സംബന്ധവുമായ കാലയളവിനെയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. സാധാരണ അർത്ഥത്തിൽ മാസം എന്ന വാക്കുമായി ബന്ധപ്പെട്ട ലേഖനത്തിന് കാണുക: മാസം വകഭേദങ്ങൾയൂറോപ്പ്, മദ്ധ്യപൂർവേഷ്യ, ആഫ്രിക്ക എന്നിവിടങ്ങിളെ സമ്പ്രദായപ്രകാരം, ഒരു കറുത്തവാവിനുശേഷം ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം സന്ധ്യയ്ക്ക്, വളരെ നേർത്ത ചന്ദ്രക്കല ആദ്യമായി ദൃശ്യമാകുന്നതോടെയാണ് ചാന്ദ്രമാസം ആരംഭിക്കുന്നത്. (ഉദാഹരണത്തിന് ഇസ്ലാമിക് കലണ്ടർ). പ്രാചീന ഈജിപ്ഷ്യൻ കലണ്ടർ പ്രകാരം ചന്ദ്രന്റെ ക്ഷയകാലത്ത്, നേർത്തുവരുന്ന ചന്ദ്രബിംബം തീരെ കാണാനാകാതെ വരുന്ന പുലർകാലത്തിനു തൊട്ടുമുമ്പായാണ് ചാന്ദ്രമാസാരംഭം.[1] മറ്റുള്ളവയാകട്ടെ, ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമിവരെയുമാണ്. തരങ്ങൾനക്ഷത്രമാസംസംയുതി മാസംകേതു മാസംആയനമാസംഅപചന്ദ്ര മാസംഅവലംബം
|
Portal di Ensiklopedia Dunia