ഈജിപ്ഷ്യൻ കലണ്ടർപ്രാചീന ഈജിപ്ഷ്യൻ കലണ്ടർപ്രകാരം ഒരു വർഷത്തിന് 365 ദിനങ്ങൾ ഉണ്ട്. ഒരു വർഷം 30 ദിനങ്ങളുള്ള 12 മാസങ്ങൾ ചേർന്നതാണ്. ഇതിന്റെ കൂടെ 5 ദിനങ്ങൾ കൂടുതലായും ചേർത്തിരിക്കുന്നു. ഈ അഞ്ചു ദിനങ്ങൾ വർഷാവസാനം ചേർക്കുന്നു. (epagomenae, from Greek ἐπαγόμεναι)അങ്ങനെ ആകെ 365 ദിനങ്ങൾ ചേർന്നാണ് ഒരു വർഷം. മാസങ്ങൾ 10 ദിനങ്ങളുള്ള 3 ആഴ്ച്ചകൾ ചേർന്നതാണ്. ഡെക്കാൻസ് എന്നാണിവ അറിയപ്പെടുന്നത്. ആയതിനാൽ ഈജിപ്ഷ്യൻ വർഷം സൗരവർഷത്തേക്കാൾ എതാണ്ട് കാൽ ദിനം കുറഞ്ഞതാണ്. നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർഷത്തിൽ കലണ്ടറിൽ മാറി മാറി വരും.annus vagus, or "wandering year". പലെർമോ ശിലാഫലകം പഠിച്ചതിൽനിന്നും Alexander Scharff കരുതുന്നത്, പഴയ രാജസ്ഥാനകാലഘട്ടത്തിൽ വർഷത്തിന് 320 ദിനങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളു എന്നാണ്. [1] മുൻകാല ഉപയോഗംടോളമിയുടെയും റോമാക്കാരുടെയും കലണ്ടർറോമൻ എഴുത്തുകാരനായ സെൻസോറിനസ് നെ സംബന്ധിച്ച്, ജൂലിയൻ കലണ്ടറിലെ 139 സി. ഇ യിലെ ജൂലൈ 20 ആണ് ഈജിപ്റ്റിലെ പുതുവർഷം ആയി വരിക. ഈജിപ്റ്റിൽ സൂര്യോദയത്തിനു മുൻപുള്ള സിറിയസ് നക്ഷത്രത്തിന്റെ ഉദയസമയമാണിത്.(heliacal rising of Sirius) ഇതുവച്ച് കണക്കാക്കിയാൽ ഇത്തരം പ്രതിഭാസം ഇതിനുമുമ്പ്, 1322 ബി. സി. ഇ യിൽ ആണു നടന്നതെന്നു കാണാം. അതിനുമുമ്പ്, 2782 ബി. സി. ഇ യിൽ ആണിതു നടന്നിട്ടുണ്ടാവുക. ഈ കലണ്ടർ ഈ തീയതിയിൽ ആയിരിക്കാം കണ്ടുപിടിച്ചത്. ടോളമി ഭരണാധികാരികൾ 238 ബി. സി. ഇ യിൽ ഓരോ നാലാം വർഷവും 365 നു പകരം 366 ദിനങ്ങൾ ഉള്ളതായി കണക്കാക്കണമെന്ന് ഉത്തരവിട്ടു. കാനോപ്പിക് റിഫോം എന്ന് ഇത് അറിയപ്പെടു. [2])എന്നാൽ ഈജിപ്റ്റിലെ ഭൂരിപക്ഷം വരുന്ന കർഷകർ ഈ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. കാരണം അവരുടെ കലണ്ടർ കൃഷിയ്ക്കു പറ്റിയ, കൃഷിയുമായി ബന്ധപ്പെട്ട ഋതുക്കളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ പരിഷ്കരണം, പിന്നീട്, 26/25 BCEൽ അഗസ്റ്റസ് അലെക്സാണ്ട്രിയൻ കലണ്ടർ (അല്ലെങ്കിൽ ജൂലിയൻ കലണ്ടർ)അവതരിപ്പിച്ചതോടെ പ്രാബല്യത്തിൽ വന്നു. ഇതിൽ ആറാമത് എപഗോമെനൽ ദിനം ആദ്യമായി 22 BCEൽ ചേർക്കപ്പെട്ടു. [3] പരിഷ്കരിക്കപ്പെട്ട കലണ്ടർഈജിപ്റ്റിൽ പരിഷ്കരിക്കപ്പെട്ട കലണ്ടർ ഉപയോഗിച്ചുകൊണ്ടിരുന്നു. ഇന്നത്തെ കർഷകരായ ഈജിപ്റ്റുകാരും ഋതുക്കളെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇന്നും ഉപയോഗിക്കുന്നത്. അവർ വർഷത്തെ മഞ്ഞുകാലം, വേനൽക്കാലം, പ്രളയകാലം എന്നിങ്ങനെ മൂന്നു ഋതുക്കളായി വിഭജിച്ചിട്ടുണ്ട്. ഈ കലണ്ടർ അവരുടെ പ്രാദേശിക ആഘോഷങ്ങളായ നൈലിലെ വെള്ളപ്പൊക്കൗത്സവം, പ്രാചീനകാലംതൊട്ടേ ആഘോഷിച്ചുവരുന്ന വസന്തകാല ഉത്സവമായ ഷാം എൽ നസ്സിം എന്നിവയുമായി ബന്ധപ്പെട്ടുമിരിക്കുന്നു.
See alsoകുറിപ്പുകൾ
References
|
Portal di Ensiklopedia Dunia