ചന്ദ്രയാൻ-1
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1[2]. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാൻ. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ(US$88.7million) ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള[3] ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്[4]. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു. പേരിനു പിന്നിൽ"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്. ചരിത്രം1959-ൽ സോവിയറ്റ് യൂണിയൻറെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യൻറെ ചന്ദ്രയാത്ര സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന് ശക്തി പകർന്നു. [5] 1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ൽ ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രൻറെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട് ജപ്പാൻ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകൾ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്‌പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്. ജപ്പാൻ ഒരുക്കുന്ന രണ്ട് പദ്ധതികളാണ് ലുണാർ-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജൻസിയുടെ പരിഗണനയിലുണ്ട്. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചാന്ദ്രയാൻ-1 2008-ലാണ് പൂർത്തിയായത്.[5] ഡോ. കസ്‍തൂരി രംഗൻ ഐ.എസ്.ആർ.ഓ. ചെയർമാനായിരിക്കുമ്പോഴാണ് ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഐ.എസ്.ആർ .ഓ മുൻ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി. ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകൾ നമുക്കിന്ന് ലഭിച്ചിരിക്കുന്നത് അപ്പോളോ, ലൂണ, ക്ലെമൻറൈൻ, ലുണാർ പ്രോസ്പെക്റ്റർ തുടങ്ങിയ വമ്പിച്ച ദൗത്യത്തിൽ നിന്നും അതിൻറെ പരീക്ഷണശാലാ നിഗമനങ്ങളിൽ നിന്നുമാണ്. ഇത്തരം അറിവുകൾ ചന്ദ്രൻറെ ഉൽപത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിൻറെ ഉൽപത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ് ISRO ചന്ദ്രയാൻ- 1 ദൗത്യം വികസിപ്പിച്ചെടുത്തത്. ഉപഗ്രഹം![]() ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.
ചന്ദ്രയാൻ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഭൂമിക്കു 240 കി.മീ. പുറത്ത് 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക് ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ് ഈ ഉപഗ്രഹത്തെ റോക്കറ്റുകൾ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട് ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും. സാധാരണ പ്രകാശത്തിലും, ഇൻഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തിൽ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത് വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂർണ ചിത്രീകരണവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങൾ. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നൽകിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റർ ഭ്രമണപഥത്തിൽനിന്നും, പിന്നീടു 100 x 100 കിലോമീറ്റർ ചന്ദ്രധ്രുവഭ്രമണപഥത്തിൽനിന്നും ആയിരിക്കും ചന്ദ്രയാൻ I ഈ ദൌത്യം പൂർത്തീകരിക്കുക. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയിൽ അണ്ണാദുരൈയെ ഈ ദൌത്യത്തിൻറെ തലവനായി ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ വകയായി അഞ്ചും, ബൾഗേറിയൻ ബഹിരാകാശ ഏജൻസി, നാസ, ഏസ ഇന്നിവിടങ്ങളിൽ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.[6]
ചന്ദ്രയാനിലെ ഇന്ത്യൻ നിർമ്മിത പഠനോപകരണങ്ങൾടെറയിൻ മാപ്പിംഗ് ക്യാമറഅഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യം[7] ഹൈപ്പർ സ്പെക്ട്രൽ ഇമേജർചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കി അവിടുത്തെ ധാതു ഘടനയെക്കുറിച്ച് പഠിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ഉദ്ദേശം ലൂണാർ ലേസർ റേഞ്ചിംഗ് ഇൻസ്ട്രമെന്റ്ഉന്നത ഊർജ്ജ നിലയിലുള്ള ലേസർ സ്പന്ദനം ഉപയോഗിച്ച് ചന്ദ്രന്റെ പുറംപാളിയുടെ പ്രത്യേകതകൾ അറിയുക എന്ന ലക്ഷ്യമാണ് ഈ ഉപകരണത്തിനുണ്ടായിരുന്നത്. ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർചന്ദ്രനിൽ യുറേനിയം 238, തോറിയം 232 തുടങ്ങിയമൂലകങ്ങളിൽ നിന്നുള്ള ഗാമാവികിരണങ്ങളുടെ ഉത്സർജ്ജനം എത്രയുണ്ടെന്നു മനസ്സിലാക്കുന്നതിന്നതിനാണ് ഈ ഉപകരണം ഉപയോഗിച്ചത്.
മൂൺ ഇംപാക്റ്റ് പ്രോബ്ചന്ദ്രനിലിൽ നിന്നും നൂറുകിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിർമ്മിച്ചിരിക്കുന്ന ഭാഗമാണ് മൂൺ ഇംപാക്റ്റ് പ്രോബ്. 2008 നവംബർ 14-ന് ഇന്ത്യൻ സമയം രാത്രി 8.31-ന് മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി.[8] ഒരു ഹൈറെസലൂഷൻ മാസ് സ്പെക്ട്രോമീറ്റർ, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആൾട്ടിമീറ്റർ എന്നിവയാണ് മൂൺ ഇംപാക്റ്റ് പ്രോബിൽ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യൻ പതാകചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്ററിലാണ് 35 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം നിർമ്മിച്ചത്. ചന്ദ്രയാനിലെ വിദേശ നിർമ്മിത പഠനോപകരണങ്ങൾമൂൺ മിനറോളജി മാപ്പർ(M3)![]() ചന്ദ്രയാൻ ഒന്നിനു വേണ്ടി നാസ നൽകിയ ഉപകരണമാണിത്. ചന്ദ്രപ്രതലത്തിന്റെ ധാതു ഘടന കണ്ടെത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശം.ഇതിന്റെ ഭാരം 8.2 കിലോഗ്രാം ആണ്. മിനിയേച്ചർ സിന്തറ്റിക് അപ്പെർച്ചർ റഡാർചന്ദ്രന്റെ ധ്രുവങ്ങളിലെ ഇരുൾ മൂടിയ ഗർത്തങ്ങളിൽ ജലസാന്നിധ്യം ഉണ്ടോ എന്നറിയാനായി നാസ നിർമ്മിച്ച ഉപകരണമാണിത്. ഭാരം 8.77 കിലോഗ്രാം വിക്ഷേപണംപോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ (PSLV C11) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാൻ -1 സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിൻറെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ് ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വർഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.[5] ലക്ഷ്യങ്ങൾചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ് ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.
അവസാനംസുപ്രധാന കണ്ടെത്തൽപത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു[9]. എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന് ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ് ഈ കണ്ടെത്തൽ പുറത്തുവിട്ടത് അവലംബം
കുറപ്പുകൾ |
Portal di Ensiklopedia Dunia