ഗ്രേറ്റ് റിഫ്റ്റ് വാലി
ഭൂമിയുടെ ബാഹ്യ പാളിയായ മാന്റിൽ പിളർന്നുണ്ടാകുന്ന താഴ്‌വരകളാണ് പിളർന്നുണ്ടാകുന്ന താഴ്‌വരകൾ അഥവാ റിഫ്റ്റ് വാലികൾ (Rift valley). ഇങ്ങനെയുള്ള താഴ്‌വരകൾ പൊതുവെ ഇടുങ്ങിയവയും കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ ഉണ്ടാക്കുന്ന ചുമരുകളോടു കൂടിയവയുമാണ്. തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സിറിയ മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ മൊസാംബിക്ക് വരെ നീണ്ടുകടക്കുന്ന 6,000 കിലോമീറ്റർ (3,700 മൈ) നീളം വരുന്ന ഇങ്ങനെയുള്ള ഒരു താഴ്വരക്ക് ബ്രിട്ടീഷ് പര്യവേക്ഷകനായ ജോൺ വാൾട്ടർ ഗ്രിഗറി 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് ഗ്രേറ്റ് റിഫ്റ്റ് വാലി അഥവാ പിളർന്നുണ്ടായ മഹാതാഴ്വര[1]. ഉഷ്ണപ്രസ്രണവണികളും ചുടുനീരുരവകളും കൊണ്ട് ഭൂമിശാസ്ത്രപരമായി വളരെ സജീവമാണ് ഈ മേഖല. എന്നാൽ ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് ഇന്ന് ചരിത്രപരവും സാംസ്കാരികപരവുമായ ഒരു ധാരണ മാത്രമാണ്. കാരണം, ഇതിന്റെ ഭാഗമായുള്ള ഒരോ പിളർപ്പ് താഴ്‌വരകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമല്ല[2] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾGreat Rift Valley എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia