കൗടില്യൻ
ചാണക്യൻ (Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. അർത്ഥശാസ്ത്രം എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ. ജീവിതരേഖബി. സി. 350നും 283നും ഇടയിൽ ജീവിച്ചിരുന്നു. മഗധയിൽ ജനനം. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ ജീവിച്ചു. കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു.
ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നിവയാണവ. രാഷ്ട്രമീമാംസ, ഭരണരീതി എന്നിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം. 15 അധികരണങ്ങളായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ആകെ 180 -ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. പ്രായോഗിക ഭരണ പ്രശ്നങ്ങൾ, നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia