ക്രൈസ്റ്റ് ദി റെഡീമർ
പുതിയ ഏഴു ലോകാത്ഭുതങ്ങളിലൊന്നാണ് 2007 മുതൽ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ (പോർച്ചുഗീസ്: O Cristo Redentor) അഥവ രക്ഷകനായ ക്രിസ്തു [1][2] ഈ പ്രതിമക്ക് 30 മീറ്റർ (98 അടി) വീതിയും 38 മീറ്റർ (125 അടി) ഉയരവുമുണ്ട്. 635 ടൺ (700 short tons) ഉയരമുള്ള ഈ പ്രതിമ 700 മീറ്റർ (2,300 അടി) ഉയരമുള്ള കോർകോവാഡോ എന്ന മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രതിമകളിൽ വലിയ ഒന്നാണ് ഇത്. ബ്രസീലിന്റെ ക്രിസ്ത്യൻ മതത്തിന്റെ ഒരു പ്രധാന ചിഹ്നമായി ഈ പ്രതിമ നിലനിൽക്കുന്നു. [3][3] ഉറച്ച കോൺക്രീറ്റാണ് ഈ പ്രതിമയുടെ പ്രധാന നിർമ്മാണ ഘടകം. [2][4][5] ക്രിസ്തുമതത്തിന്റെ ഒരു ചിഹ്നമായി നിൽക്കുന്ന ഈ പ്രതിമ റീയോ , ബ്രസീൽ എന്നിവിടങ്ങളിലെ ഒരു പ്രധാന സ്ഥലമായി സ്ഥിതി ചെയ്യുന്നു[6]. അവലംബം
പുറത്തേക്കുള്ള കണ്ണികൾCristo Redentor do Rio de Janeiro എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia