കൊളോസിയം![]() റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ. അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന ഈ പോരങ്കണം അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. ക്രിസ്തുവിനുശേഷം ഏഴാം ദശകത്തിലാണ് ഇതു പണികഴിപ്പിച്ചത്. നിർമ്മാണംഎ.ഡി. 72-ൽ വെസ്പാസിയൻ ചക്രവർത്തിയുടെ കാലത്താണ് കൊളോസിയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പുത്രൻ ടൈറ്റസ് ക്രി.പി. 80ൽ പൂർത്തിയാക്കി. ഡൊമിനിഷ്യൻ ചക്രവർത്തിയും പിന്നീടു ചില മിനുക്കുപണികൾ നടത്തി. 50000 കാഴ്ചക്കാരെ വരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശന വേദിയായാണ് ഉപയോഗിച്ചിരുന്നത്. ഘടന48 മീറ്റർ ഉയരവും 188 മീറ്റർ നീളവും 156 മീറ്റർ വീതിയുമുള്ള വമ്പൻ സ്റ്റേഡിയമായിരുന്നു കൊളോസിയം. മൂന്നു നിലകളിലായി 240 കമാനങ്ങളുമുണ്ടായിരുന്നു. അടിത്തട്ട് പലകയിൽ തീർത്ത് മുകളിൽ മണ്ണുമൂടിയാണ് തയ്യാറാക്കിയിരുന്നത്. ആധുനിക കാലത്തെ പല സ്റ്റേഡിയങ്ങളും കൊളോസിയത്തിന്റെ മാതൃക പിന്തുടരുന്നതു കാണാം. ![]() |
Portal di Ensiklopedia Dunia