കോപ്റ്റിക് ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് അലക്സാന്ത്രിയൻ ഈഗുപ്തായ ഓർത്തഡോക്സ് സഭ അഥവാ അലക്സാന്ത്രിയൻ കോപ്റ്റിക് ഓർത്തഡോക്സ് സഭ (Coptic Orthodox Church of Alexandria). 'കോപ്റ്റിക് ഓർത്തഡോക്സ് സഭ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. കോപ്റ്റിക്(ഈഗുപ്തായ) സഭ ക്രി.വ 42-ൽ രൂപംകൊണ്ടുവെന്നും സുവിശേഷകനായ മർക്കോസാണു് ഒന്നാമത്തെ മേലദ്ധ്യക്ഷനെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ 'സുവിശേഷകനായ മർക്കോസിന്റെ സിംഹാസനം' എന്ന് ഈ സഭ അറിയപ്പെടുന്നു. അലക്സാന്ത്രിയയായിരുന്നു സഭാകേന്ദ്രം. അയ്ഗുപ്തോസ് (Aigyptos) എന്ന ഗ്രീക്കു് പദത്തിൽ നിന്നാണു് ഈഗുപ്തായ , കോപ്റ്റിക് , കോപ്റ്റ്, ഈജിപ്ത് തുടങ്ങിയ വാക്കുകളുണ്ടായതു്. [1] ഈ സഭയുടെ ഉത്ഭവം ഈജിപ്റ്റിലായിരുന്നെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ സഭാ വിശ്വാസികൾ അധിവസിക്കുന്നു. 2012-ലെ കണക്കുകൾ പ്രകാരം 10% ഈജിപ്തുകാർ ഈ സഭയിൽ അംഗങ്ങളാണ്.[2] ചരിത്രത്തിൽകോപ്റ്റിക് സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയയിലെ പാപ്പ ക്രൈസ്തവലോകത്തെ പ്രമുഖനായി കണക്കാക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. അലക്സാണ്ഡ്രിയയിലെ പതിമൂന്നാമത്തെ ബിഷപ്പായ ഹെരാക്ലസ് പാപ്പ (ക്രി. വ. 231-248) ആണു ക്രൈസ്തവ ലോകത്ത് ആദ്യമായി പാപ്പ എന്നു സംബോധന ചെയ്യപ്പെട്ട സഭാതലവൻ. ബൈബിളിലെ 27 പുതിയനിയമപുസ്തകങ്ങളുടെ പട്ടിക ആദ്യമായി പുറത്തുവന്നത് ക്രി.വ. 369-ൽ അലക്സാന്ത്രിയയിലെ പാപ്പയായിരുന്ന മാർ അത്താനാസിയോസ് (ക്രി.വ. 396-373) പ്രസിദ്ധീകരിച്ച ഈസ്റ്റർ ചാക്രിക ലേഖനത്തിലൂടെ ആയിരുന്നു [3]. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഒരുഭാഗത്തും കത്തോലിക്കാസഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും മറുഭാഗത്തുമായി സഭ നെടുകെ പിളർന്നു. [അവലംബം ആവശ്യമാണ്] ഇപ്പോഴത്തെ സ്ഥിതി11-ആം നൂറ്റാണ്ടിൽ ആസ്ഥാനം കെയ്റോയിലേക്ക് മാറ്റി. ഈജിപ്തിലെ ജനസംഖ്യയിൽ 10% ആയി ചുരുങ്ങിയ ക്രൈസ്തവരിൽ 95% ഈഗുപ്തായ ഒർത്തഡോക്സ് സഭക്കാരാണു്. ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ അസ്ഹർ സർവകലാശാലയുടെ ഗ്രാൻഡ് ഷെയ്ക്കിനും അലക്സാന്ത്രിയൻ പോപ്പിനും ഉണ്ടു് . തവാദറോസ് രണ്ടാമനാണ് ഇപ്പോഴത്തെ മാർപാപ്പ. മുഖപത്രമായ എൽ കറാസ അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിയ്ക്കുന്നു. അഗാപി ടിവി എന്ന ഉപഗ്രഹ ചാനലും കോപ്റ്റിക് സഭ നടത്തുന്നു. അവലംബം
സ്രോതസ്സുകൾ
പുറമേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia