അത്തനാസിയൂസ്
ക്രി.വ. നാലാം നൂറ്റാണ്ടിൽ (ജീവിച്ചിരുന്ന ക്രൈസ്തവ സഭാ പിതാവായിരുന്നു അത്തനേഷ്യസ് അഥവാ അത്തനാസിയൂസ് 396-373). ഇംഗ്ലീഷ്:Athanasius. ഈജിപ്തിൽ അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരൻ, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യൻ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തർക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകൾക്ക് സഭയിൽ പൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു. [അവലംബം ആവശ്യമാണ്] ബാല്യം, യൗവനംവിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുൻപ് അലക്സാൻഡ്രിയയിലെ മെത്രാനായിരുന്ന അലക്സാൻഡർ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീക്ഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് കരുതപ്പെടുന്നു. ക്രി.വ. 319 ൽ അന്നത്തെ പാത്രിയാർക്കീസ് അത്തനാസിയൂസിനെ ദിയാക്കോനായി നിയമിച്ചു. താമസിയാതെ അദ്ദേഹം അലക്സാണ്ഡറുടെ സചീവനായി ഉയർത്തപ്പെട്ടു. നിഖ്യാ സൂനഹദോസിൽ അദ്ദേഹവും പങ്കെടുത്തു. നിഖ്യാ സൂനഹദോസിൽദൈവസ്വഭാവത്തിൽ പിതാവായ ദൈവത്തിനു യേശു സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാൽ, പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള നിലപാട് അരിയൂസ് എന്നൊരാൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ, അലക്സാണ്ഡർ അതിനെ എതിർത്തു. ഇതു ഒരു വലിയ വിവാദ വിഷയമായി മാറി. റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ, ക്രിസ്തുമതത്തിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ക്രി.വ. 313-ലെ വിളംബരം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുൻപായിരുന്നു ഇത്. ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്ന ചക്രവർത്തി, തർക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റന്റിനോപ്പിളിനു സമീപം ബോസ്പോറസ് കടൽപ്പാതക്ക് മറുകരയുള്ള നിഖ്യായിൽ ക്രി.വ. 325 ൽ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേർത്തു. ഇത് ഒന്നാം നിഖ്യാ സൂനഹദോസ് എന്ന പേരിൽ അറിയപ്പേടുന്നു. സൂനഹദോസ്, അരിയൂസിന്റെ നിലപാടിനെ തിരസ്കരിക്കുകയും യേശു പിതാവിനോടു കൂടി ഏക സത്ത(Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു. മെത്രാൻ സ്ഥാനത്തേക്ക്നിഖ്യാ സൂനഹദോസിൽ അന്നു ഒരു ശമ്മാശ്ശൻ മാത്രമായിരുന്ന അത്തനാസിയൂസ്, അലക്സാൻഡ്റിനൊപ്പം പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂനഹദോസ് കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുൻപ് അലക്സാൻഡർ മരിച്ചതിനെ തുടർന്നു അത്തനാസിയൂസ് അലക്സാൻഡ്രിയയിലെ മെത്രാനായി. വിവാദങ്ങൾ നിഴൽ വീഴ്ത്തിയ പിന്തുടർച്ചയായിരുന്നു ഇത്. മെത്രാനായി അഭിഷിക്തനാകുമ്പോൾ അത്തനാസിയൂസിന്, സഭാ നിയമം അനുശാസിക്കുന്ന 30 വയസ്സു കഴിഞ്ഞിരുന്നില്ല എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്കു നടുവിൽനിഖ്യായിൽ അരിയൂസിന്റെ നിലപാടുകൾ തിരസ്കരിക്കപ്പെട്ടുവെന്നു തൊന്നിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ആരിയനിസം പല പുതിയ രൂപങ്ങളിലും അവതരിക്കപ്പെടാൻ തുടങ്ങിയപ്പോൾ അതിനെ എതിർക്കുന്നവരിൽ മുൻപനായി നിലകൊണ്ട അത്തനാസിയൂസ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകിയ കോൺസ്റ്റന്റൈനും പിൻഗാമികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോൺസ്റ്റന്റൈന്റെ സഹോദരിയടക്കം കൊട്ടാരത്തിലെ പലരും ആരിയൂസിനെ പിന്തുണക്കാനുണ്ടായിരുന്നതും, ഇടക്ക് ക്രിസ്തുമതത്തെത്തന്നെ തിരസ്കരിച്ച് പഴയ ബഹുദൈവ വിശ്വാസത്തിൽ അഭയം കണ്ടെത്തിയ ജൂലിയൻ (ക്രൈസ്തവചരിത്രകാരന്മാരുടെ ഭാഷയിൽ, വിശ്വാസം ത്യജിച്ച ജൂലിയൻ - Julian the Apostate) ചക്രവർത്തിപദത്തിലെത്തിയതും പ്രശ്നം സങ്കീർണമാക്കി. ആരിയൂസിനും കൂട്ടർക്കും കല്പിച്ച ബഹിഷ്കരണം പിൻവലിക്കാനോ മറ്റേതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനോ അത്തനാസിയൂസ് തയ്യാറായില്ല. യേശുവിന്റെ ദൈവസ്വഭാവത്തിന്റെ പൂർണതയെ ചോദ്യം ചെയ്തവരുമായി ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചക്രവർത്തിമാരുടെ അപ്രീതിക്കു പത്രമായ അത്തനാസിയൂസ് സ്വയം പലവട്ടം അലക്സാൻഡ്രിയയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടു. ഈജിപ്തിൽ അത്തനാസിയൂസ് വളരെ ജനസമ്മതനായിരുന്നു. ഈ വിവാദത്തിൽ കോൺസ്റ്റാന്റിനോപ്പിളും ഏഷ്യയും ആരിയൂസിനെ പിന്തുണച്ചെങ്കിലും ഈജിപ്തിലെ ജനങ്ങൾ അത്തനാസിയൂസിനൊപ്പം ഉറച്ചു നിന്നു.[1] മരണംഅക്കാലങ്ങളിലെ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ നാടുകടത്തപ്പെടലിന്റേയും തിരിച്ചു വരവിന്റേയും ഒരു പരമ്പരയായി തോന്നും. ആ പരമ്പരക്കിടയിലെ തിരിച്ചുവരവുകളിലൊന്നിൽ, താരതമ്യേനയുള്ള പ്രശാന്തതയിൽ അദ്ദേഹം ക്രി.വ.373-ൽ മരിച്ചു. വിലയിരുത്തൽ, വിമർശനംതാൻ പങ്കെടുത്ത ആശയ സംവാദങ്ങളിൽ അത്തനാസിയൂസിന്റെ ശൈലി പ്രതിപക്ഷബഹുമാനമോ സഹിഷ്ണുതയോ ഉള്ളതായിരുന്നില്ല എന്നു പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സഭാപിതാവെന്ന നിലയിൽ തന്റെ മുൻ ഗാമിയായിരുന്ന ഒരിജനും പിൻപേ വന്ന കപ്പദോച്ചിയൻ പിതാക്കന്മാരും അഗസ്റ്റിനും ചെയ്തതു പോലെ, വാദങ്ങളെ യുക്തിസഹമായ മറുവാദങ്ങൾ കൊണ്ടു മാത്രമല്ല അദ്ദേഹം എപ്പോഴും നേരിട്ടത്. [2] ക്രൈസ്തവസഭകളിൽ ഇടക്കാലങ്ങളിൽ കടന്നു കൂടിയ അസഹിഷ്ണുതയുടെ ഒരു പ്രധാന പങ്ക് അത്തനാസിയൂസിൽ നിന്നു കിട്ടിയതാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്.
നുറുങ്ങുകൾ
അവലംബം
|
Portal di Ensiklopedia Dunia