കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി
![]() ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.[2] 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. സാംസ്കാരികാവിഷ്കാരമെന്ന നിലയിൽ ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു അക്കാദമിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്. ചലച്ചിത്രം വ്യക്തിയെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും ഉള്ള മനുഷ്യന്റെ സമഗ്രപുരോഗതിക്ക് ഉതകുന്നതായിരിക്കണമെന്നതാണ് അക്കാദമിയുടെ ആദർശം. ഫിലിം സൊസൈറ്റികളെയും പുസ്തകങ്ങളെയും ആനുകാലികങ്ങളെയും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്കും ചലച്ചിത്രപ്രവർത്തകർക്കും വേണ്ടി ചലച്ചിത്രാസ്വാദനകോഴ്സുകൾ, സെമിനാറുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുക തുടങ്ങിയവയിലൂടെ ജനങ്ങളിൽ ചലച്ചിത്രസാക്ഷരത വളർത്താൻ അക്കാദമി പരിശ്രമിക്കുന്നു. ലക്ഷ്യങ്ങൾ
ഭരണനിർവ്വഹണംതിരുവനന്തപുരത്ത് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ രാജ്യാന്തര ചലച്ചിത്ര ഗവേഷണ കേന്ദ്രത്തിലാണ് ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ചെയർമാൻ അദ്ധ്യക്ഷനായുള്ള ജനറൽ കൗൺസിൽ ഭരണം നിർവ്വഹിക്കുന്നു. ദൈനംദിനകാര്യങ്ങളുടെ ചുമതല സെക്രട്ടറിക്കാണ്. ജനറൽ കൗൺസിലിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് സർക്കാറാണ്. ഭരണകാര്യങ്ങളിൽ കൗൺസിലിനെ സഹായിക്കാൻ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സി. അജോയിയും ആണ്. പ്രവർത്തനങ്ങൾചലച്ചിത്രമേളകൾരാജ്യാന്തര ചലച്ചിത്രമേളലോകചലച്ചിത്രമേളകളിൽ ശ്രദ്ധേയസ്ഥാനം ചലച്ചിത്ര അക്കാദമി നടത്തുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള - ഐ.എഫ്.എഫ്.കെ.) ഉണ്ട്. എല്ലാ വർഷവും ഡിസംബർ രണ്ടാംവെള്ളിയാഴ്ച്ച മുതൽ എഴു ദിവസമാണ് മേള നടത്തുന്നത്. മൂന്നാംലോകചിത്രങ്ങൾക്കാണ് മേള പ്രാമുഖ്യം നൽകുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കഥാചിത്രങ്ങളുടെ മത്സരവിഭാഗമാണ് മേളയുടെ ആകർഷണങ്ങളിലൊന്ന്. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം,മികച്ച രണ്ടാം ചിത്രത്തിനും മികച്ച നവാഗതസംവിധായകനും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനും ഉള്ള രജതചകോരങ്ങൾ, ആഗോളസിനിമാനിരൂപകസംഘടനയായ ഫിപ്രസിയുടെ അവാർഡ്, നെറ്റ്പാക്ക് അവാർഡ് എന്നിവയ്ക്ക് അർഹമായ ചിത്രങ്ങളെയും വ്യക്തികളെയും മത്സരചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്നു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളഐ.ഡി.എസ്.എഫ്.എഫ്.കെ. എന്നറിയപ്പെടുന്ന ഈ മേളയിൽ ഡിജിറ്റൽ വീഡിയോ ഫോർമാറ്റിൽ നിർമ്മിക്കപ്പെട്ട, ഗൗരവവിഷയങ്ങൾ കൈകാര്യംചെയ്യുന്ന ദേശീയ-അന്തർദ്ദേശീയ ഡോക്യുമെന്ററികളും ലഘുചിത്രങ്ങളും ഉൾപ്പെടുന്നു. ദേശീയതലത്തിൽ നിർമ്മിക്കപ്പെട്ട ഡോക്യുമെന്ററികൾ, ലഘുഡോക്യുമെന്ററികൾ, ലഘുകഥാചിത്രങ്ങൾ, അനിമേഷനുകൾ എന്നിവയെ പ്രത്യേകം മത്സരവിഭാഗങ്ങളിൽ ഉൾക്കൊള്ളിക്കുന്നു. ലോകസംഭവങ്ങളും കലാസാംസ്കാരികരംഗങ്ങളും അനുദിനം മാറുന്ന സാങ്കേതികത്വവും പ്രേക്ഷകരിലെത്തിക്കുകയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ.യുടെ ഉദ്ദേശ്യം. ദേശീയചലച്ചിത്രമേള2003 മുതലാണ് ദേശീയചലച്ചിത്രമേള നടത്തുന്നത്. ഓരോ വർഷവും ഓരോ ജില്ലയിലായാണ് മേള. റിലീസ് ചെയ്യാഞ്ഞതിനാൽ കാണാൻകഴിയാതെപോയ വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചിത്രങ്ങളെ പ്രദർശിപ്പിക്കുകയാണ് ഈ മേളയുടെ ലക്ഷ്യം. യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽയൂറോപ്യൻ യൂണിയന്റെയും സാംസ്കാരികവകുപ്പിന്റെയും സംയുക്തപരിപാടിയായാണ് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ നടത്തിവരുന്നത്. യൂറോപ്യൻ സിനിമകളുടെ നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനമാണിത്. കോഴിക്കോടാണ് മേളയുടെ സ്ഥിരംവേദി. പുരസ്കാരങ്ങൾജെ.സി. ഡാനിയേൽ അവാർഡ്മലയാളചലച്ചിത്രമേഖലയ്ക്കു നൽകിയിട്ടുള്ള സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് ജെ.സി. ഡാനിയേൽ അവാർഡ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 1998 മുതൽ അവാർഡ് ചുമതല ചലച്ചിത്ര അക്കാദമിക്കാണ്. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം1963-ൽ ആരംഭിച്ച കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിന്റെ നിർണ്ണയവും വിതരണവും അക്കാദമിയാണ് ഏറ്റെടുത്തുനടത്തുന്നത്. സംസ്ഥാന ടെലിവിഷൻ അവാർഡിന്റെയും ചുമതല ആരംഭം മുതൽ ചലച്ചിത്ര അക്കാദമിക്കാണ്. കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരംകേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കും സെൻസർ ചെയ്യുന്ന ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും , ടെലിവിഷൻ പരിപാടികളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കും 1998 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്. മറ്റു പ്രവർത്തനങ്ങൾകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് Archived 2024-06-20 at the Wayback Machineചലച്ചിത്ര ഗവേഷണം പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരു ഫെലോഷിപ്പ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. വർഷം തോറും ആണ് ഈ ഫെലോഷിപ്പ് നൽകുന്നത്.50,000 രൂപയാണ് ഫെലോഷിപ്പ് തുക. പ്രബന്ധസംഗ്രഹത്തിന്റെ മൂല്യനിർണ്ണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പടുന്നവർക്കാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. 2020-ൽ 26 പേർ ഈ ഫെലോഷിപ്പിന് അർഹരായി. ചലച്ചിത്രാസ്വാദന കോഴ്സുകൾ, സെമിനാറുകൾ, ശില്പശാലകൾ![]() ‘ഫസ്റ്റ് കട്ട്’ ചലച്ചിത്ര നിർമ്മാണ ശിൽപ്പശാലകേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഹയർ സെക്കൻഡറി വിഭാഗത്തിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻറ് കൗൺസലിംഗ് സെല്ലും പ്ളസ് വൺ വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ചലച്ചിത്ര നിർമ്മാണ ശിൽപ്പശാലയാണിത്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്കിലെ ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രമായ സെൻറർ ഫോർ ഇൻറർനാഷണൽ ഫിലിം റിസേർച്ച് ആന്റ് ആർക്കൈവ്സിലാണിതു (സിഫ്ര) നടന്നത്.[3] ആർക്കൈവ്സും ഫിലിം ലൈബ്രറിയുംടൂറിങ് ടാക്കീസ്പെൻഷൻ, ചികിത്സാസഹായംപ്രസിദ്ധീകരണങ്ങൾഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia