പ്രേം കുമാർ

പ്രേം കുമാർ

സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും എഴുത്തുകാരനും മലയാളചലച്ചിത്ര നടനും പത്തനംതിട്ട കിസുമം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ബ്രാൻഡ് അംബാസിഡറുമാണ് പ്രേം കുമാർ (Prem Kumar ). പല ജനപ്രിയ സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1967 സെപ്റ്റംബർ 12ന് ജെയിംസ്‌ സാമുവേലിന്റെയും ജയകുമാരിയുടെയും മകനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് പ്രേംകുമാറിന്റെ ജനനം. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാർ പാസ്സായത്‌.  പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള "സഖാവ്" എന്ന സിനിമയിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന "ലംബോ" എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. മുപ്പതു വർഷത്തിലധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ്‌ ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായി.

ഭാര്യ ജിഷയും മകൾ ജമീമയുമൊത്ത് കഴക്കൂട്ടത്ത് താമസിക്കുന്നു .

സഹോദരങ്ങൾ: അജിത്‌ കുമാർ , പ്രസന്ന കുമാർ

അഭിനയിച്ച സിനിമകൾ

സിനിമ അമ്പമ്പോ ഇതെന്തൊരു തൊന്തരവ്സംവിധാനം കെ എം രാജ്വർഷം സിനിമ കവാടംവിശ്വനാഥൻസംവിധാനം കെ ആർ ജോഷിവർഷം 1988സിനിമ ഒരു പ്രത്യേക അറിയിപ്പ്സംവിധാനം ആർ എസ് നായർവർഷം 1991സിനിമ സുന്ദരിക്കാക്കജോൺസൺസംവിധാനം മഹേഷ് സോമൻവർഷം 1991സിനിമ അരങ്ങ്സംവിധാനം ചന്ദ്രശേഖരൻവർഷം 1991സിനിമ ജോണി വാക്കർസംവിധാനം ജയരാജ്വർഷം 1992സിനിമ ഒരു കൊച്ചു ഭൂമികുലുക്കംസംവിധാനം ചന്ദ്രശേഖരൻവർഷം 1992സിനിമ പണ്ടു പണ്ടൊരു രാജകുമാരിസംവിധാനം വിജി തമ്പിവർഷം 1992സിനിമ കിങ്ങിണിസംവിധാനം എ എൻ തമ്പിവർഷം 1992സിനിമ ചെപ്പടിവിദ്യതോമാച്ചൻസംവിധാനം ജി എസ് വിജയൻവർഷം 1993സിനിമ അമ്മയാണെ സത്യംസംവിധാനം ബാലചന്ദ്ര മേനോൻവർഷം 1993സിനിമ ബട്ടർ‌ഫ്ലൈസ്സംവിധാനം രാജീവ് അഞ്ചൽവർഷം 1993സിനിമ കളിപ്പാട്ടംസംവിധാനം വേണു നാഗവള്ളിവർഷം 1993സിനിമ കുലപതിസംവിധാനം നഹാസ് ആറ്റിങ്കരവർഷം 1993സിനിമ ഗാന്ധർവ്വംപ്രേമൻസംവിധാനം സംഗീത് ശിവൻവർഷം 1993സിനിമ ആയിരപ്പറസംവിധാനം വേണു നാഗവള്ളിവർഷം 1993സിനിമ പാടലീപുത്രംസംവിധാനം ബൈജു തോമസ്വർഷം 1993സിനിമ ആലവട്ടംസംവിധാനം രാജു അംബരൻവർഷം 1993സിനിമ സന്താനഗോപാലംസംവിധാനം സത്യൻ അന്തിക്കാട്വർഷം 1994സിനിമ ഹരിചന്ദനംസംവിധാനം വി എം വിനുവർഷം 1994

നിർമ്മാണം

സിനിമ കമ്മട്ടിപ്പാടംസംവിധാനം രാജീവ് രവിവർഷം 2016

അതിഥി താരം

തലക്കെട്ട് ദേവസ്പർശംസംവിധാനം വി ആർ ഗോപിനാഥ്വർഷം 2018തലക്കെട്ട് കൂതറസംവിധാനം ശ്രീനാഥ് രാജേന്ദ്രൻവർഷം 2014തലക്കെട്ട് ഓട്ടോ ബ്രദേഴ്സ്സംവിധാനം നിസ്സാർവർഷം 2000

ചലച്ചിത്രജീവിതം

തന്റെ കോളേജ് കാലഘട്ടത്തിൽ തന്നെ പ്രേം കുമാർ കലയിലും സാഹിത്യത്തിലും തൽപ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ഓൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും പാനൽ ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം സഖാവ് സംവിധാനം ചെയ്തത് പി.എ. ബക്കർ ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ പ്രേം കുമാർ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ഇദ്ദേഹം ജനപ്രിയനായിത്തീർന്നു.

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia