കെ. രാജഗോപാൽ (ചിത്ര സംയോജകൻ)കെ. രാജഗോപാൽ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. രാജഗോപാൽ (വിവക്ഷകൾ) കാണുക.
മലയാള സിനിമയിലെ ചിത്രസംയോജകരിൽ ഒരാളാണ് കെ. രാജഗോപാൽ.[1] ജീവിതരേഖമാതക്കോട് വീട്ടിൽ കൃഷ്ണൻ കുട്ടി പണിക്കരുടെയും, കുന്നംപള്ളി വീട്ടിൽ പത്മാവതിയുടെയും ഇളയ പുത്രനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, പനങ്ങാട്ടിരി ദേശത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പനങ്ങാട്ടിരി യു പി സ്കൂളിലും, കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലുമായി നിർവ്വഹിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രാജഗോപാൽ വിവാഹിതനാണ്. ഭാര്യ ലിൻഡ ജെനെറ്റ് അദ്ധ്യാപികയാണ്. പ്രഭാകരൻ, ചെന്താമരാക്ഷൻ, ജയരാമൻ, വേശു, സരോജിനി, പ്രസന്ന എന്നിവർ സഹോദരീ സഹോദരന്മാരാണ്. സഹോദരീ പുത്രൻ, ശ്രീഹരി, രാജഗോപാലിൻറെ അസോസിയേറ്റാണ്. [2] ചലച്ചിത്രരംഗത്ത്1971 –ൽ മദ്രാസിൽ പ്രശസ്ത ഫിലിം എഡിറ്റർ ജി. വെങ്കിട്ടരാമൻറെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചു. ജ്യേഷ്ഠ സഹോദരൻ പ്രഭാകരനും, പനങ്ങാട്ടിരി സ്വദേശിയും, തമിൾ-മലയാളം സിനിമാ രംഗത്തെ പ്രഗല്ഭ ഛായാഗ്രാഹകനും സംവിധായകനുമായ പി എൻ സുന്ദരവുമായിരുന്നു മാർഗ ദർശികൾ. തുടർന്ന് ജി വെങ്കിട്ടരാമൻറെ മുഖ്യ സഹായിയായി ഏകദേശം ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ആദ്യ ചിത്രം, ക്ഷേത്രം (1976) എന്ന ബ്ലാക്ക് & വൈറ്റ് ചിത്രമായിരുന്നു. ഈ ചിത്രം റിലീസ് ചെയ്യപ്പെടാതെ പോയി. പിന്നീട് കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലെ സഹപാഠിയും, പ്രശസ്ത സംവിധായകനുമായ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത "തീരെ പ്രതീക്ഷിക്കാതെ" എന്ന ചിത്രമാണ് ആദ്യമായി റിലീസ് ചെയ്യപ്പെട്ടത്. സത്യൻ അന്തിക്കാട്, കമൽ എന്നീ പ്രഗല്ഭ സംവിധായകരുടെ കൂടെ ധാരാളം സിനിമകളിൽ ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പം എഡിറ്ററായി പ്രവർത്തിച്ച പ്രധാനപ്പെട്ട സിനിമകൾ "സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം, പട്ടണ പ്രവേശം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരൻ, അർത്ഥം, കളിക്കളം, ഉള്ളടക്കം, സസ്നേഹം, തലയിണ മന്ത്രം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, നിറം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഗദ്ദാമ, സെല്ലുലോയിഡ്, നടൻ, ഭാഗ്യദേവത, രസതന്ത്രം, സ്നേഹവീട്, ഒരു ഇന്ത്യൻ പ്രണയകഥ" എന്നിവയാണ്. കൂടാതെ ഏതാനും ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, അറബിക് ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്ത സിനിമകൾമലയാളം
തമിഴ്
ഹിന്ദി
ഇംഗ്ലീഷ്
അറബിക്
ജി വെങ്കിട്ടരാമൻറെ കൂടെ
പുരസ്‌കാരങ്ങൾ
അവലംബങ്ങൾ
പുറം കണ്ണികൾ |
Portal di Ensiklopedia Dunia