കെ-15 സാഗരിക
അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് (submarine launched ballistic missile -SLBM) , കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. ഭാരതത്തിന്റെ ആണവായുധ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO)യുടെ പദ്ധതിയാണിത്. വികസനം1990ൽ തുടങ്ങിയ പദ്ധതിയാണിത്. 2012 മാർച്ച് 05ന് നടത്തിയ പരീക്ഷണം വിജയമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു, മാർച്ച് 11 നു നടത്തിയ പൂർണ്ണ രൂപത്തിലുള്ള പരീക്ഷണം പരാജയമായിരുന്നു. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥയായിരുന്നു, പരാജയ കാരണം.രണ്ടും വിശാഖപട്ടണത്ത് കരയിൽ നിന്നും 10 കി.മീറ്റർ കിഴക്കുമാറിയായിരുന്നു, നടത്തിയത്. [3] 2012 ഡിസംബർ 28ന് നടത്തിയ പതിനൊന്നമത് പരീക്ഷണം വിജയമായിരുന്നു.[4] 12-മത്തേതും അവസാനത്തേതുമായ പരീക്ഷണം 27 ജനുവരി 2013ന് നടന്നു, അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ വെള്ളത്തിനടിയിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഭാരതം മാറി. ഐ.എൻ.എസ്. അരിഹന്തിൽ 10മീറ്റർ നീളമുള്ള 10 ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിവുള്ള 12 മിസൈലുകൾ പിടിപ്പിക്കും. അവലംബം
|
Portal di Ensiklopedia Dunia