ഇന്ത്യൻ ആർമ്മിയിലെ റാങ്കുകൾ താഴെക്കൊടുക്കുന്നു. പാശ്ചാത്യസേനകളിലെ റാങ്കുകളോട്, പ്രത്യേകിച്ചും ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിലെ സേനകളിലെ റാങ്കുകളോട് സാമ്യമുള്ളവയാണിവ. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ പരമ്പരാഗത നാമങ്ങളാണ് ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നത്.
ഇന്ത്യൻ കരസേനയിലെ റാങ്കുകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: കമ്മീഷൻ ചെയ്ത ഓഫീസർമാർ (Commissioned officers), ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ (Junior commissioned officers), മറ്റ് റാങ്കുകൾ എന്നിങ്ങനെയാണവ.
ഏറ്റവും മുതിർന്ന ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കരസേനാഉപമേധാവി (VCOAS) ആയും മറ്റുള്ളവരെ സോണൽ സൈനിക മേധാവിമാരായിട്ടോ, കോർപ്സ് കമാണ്ടർമാരായിട്ടോ, കരസേനയിലെ വിവിധ വിഭാഗങ്ങളുടെ മേധാവിമാരായിട്ടോ നിയമിക്കുന്നു. ആസ്സാം റൈഫിൾസ് (അർദ്ധ സൈനിക വിഭാഗം) മേധാവി ആയും നിയമിക്കുന്നു. 3 നക്ഷത്ര പദവിയണിത്.
സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സിംഹമുദ്ര
കമ്മീഷൻ ചെയ്ത ജൂനിയർ ഉദ്യോഗസ്ഥർ (Junior Commissioned Officers)
ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥാനക്കയറ്റത്തിലൂടെയാണ് നൽകുന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ കമ്മീഷൻഡ് ഓഫീസർമാരുടെ കീഴിൽ പ്രവർത്തിക്കുന്നു. അവർ സൈനികരെ പരിശീലിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്ക് പൊതുവെ കമ്മീഷൻഡ് ഓഫീസർമാരേക്കാൾ കുറഞ്ഞ വിദ്യാഭ്യാസവും സൈനിക പരിശീലനവുമാണുള്ളത്.
15 വർഷവും 56 ദിവസത്തെ സേവനവും അല്ലെങ്കിൽ 42 വയസ് - ഏതാണ് ആദ്യം അതിനനുസരിച്ച്.[4]
ഫീൽഡ് മാർഷൽ
ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു ബഹുമാനസൂചകമായ (ഓണററി) പദവിയാണ് ഫീൽഡ് മാർഷൽ പദവി. ഇപ്പോൾ ഈ പദവി നിലവിലില്ല. എന്നാൽ സാം മനേക്ഷായ്ക്കുംകെ.എം. കരിയപ്പയ്ക്കും ഈ പദവി സമ്മാനിച്ചിട്ടുണ്ട്. മറ്റ് സേനാപദവികളിലുള്ള ഓഫീസർമാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷൻ നൽകുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഫീൽഡ് മാർഷലിന് പെൻഷൻ നൽകുന്നില്ല. പകരം അദ്ദേഹത്തിന്റെ മരണം വരെ ചീഫ് ഓഫ് ആർമി സ്റ്റാഫിന്റേതിന് തുല്യമായ മുഴുവൻ ശമ്പളവും നൽകുന്നു. കൂടാതെ സേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വന്തമായി ഓഫീസുമുണ്ടാകും. മരണാനന്തര ബഹുമതിയായി സാം മനേക്ഷക്കും, കെ.എം കരിയപ്പയ്ക്കും ഈ പദവി നൽകിയിട്ടുണ്ട്.
അധികാരശ്രേണി
ജനറൽ (Gen.)
ലെഫ്റ്റനന്റ് ജനറൽ (Lt.Gen)
മേജർ ജനറൽ (Maj. Gen)
ബ്രിഗേഡിയർ (Brig.)
കേണൽ (Col.)
ലെഫ്റ്റനന്റ് കേണൽ (Lt. Col.)
മേജർ (Maj.)
ക്യാപ്റ്റൻ (Capt.)
ലെഫ്റ്റനന്റ് (Lt.)
സുബേദാർ മേജർ (Sub. Maj.)
സുബേദാർ (Sub. )
നായിബ് സുബേദാർ
ഹവിൽദാർ (Hav.)
നായിക് (Nk.)
ലാൻസ് നായിക് (L/Nk.)
ശിപായി (ജവാൻ)
റാങ്കുകളുടെ പട്ടിക
കരസേനയിലെ റാങ്കുകൾ ആദ്യം കമ്മീഷൻഡ് ഓഫീസർമാർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ (JCO), മറ്റ് റാങ്കുകൾ (OR) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.