കൃഷ്ണഗാഥ
വിഷയം.ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്. കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വസിച്ചുപോരുന്നു. സാഹിത്യം.സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്. കൃഷ്ണഗാഥയിലെ ശിശുക്രീഡയിൽ നിന്നുള്ള വരികൾ മുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാർ, ഒട്ടുനാളങ്ങനെ ചെന്നവാറേ മുട്ടം വെടിഞ്ഞുനിന്നോട്ടു നടക്കയും പെട്ടെന്നു വീഴ്കയും കേഴുകയും കൃഷ്ണഗാഥയിൽ ദ്വിതീയാക്ഷരപ്രാസത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുൺട്. ഒട്ടേറെ വരികളിൽ ദ്വിതീയാക്ഷരപ്രാസം ദർശ്ശിക്കാവുന്ന ഈ കൃതിയിൽ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുൺട്. ചേമത്തികേ, നല്ല പൂമരങ്ങൾക്കിന്നു സീമന്തമായതു നീയല്ലോതാൻ ഹേമന്തകാലത്തെ വാരിജം പോലെയായ് നാമന്തികേ വന്നു നിന്നതും കാൺ
ഇപ്പോൾ പ്രചാരത്തിലുള്ള ചില പഴഞ്ചൊല്ലുകളുടെ പഴയരൂപങ്ങളും ഇതിൽ കാണാം
സംസ്കൃതത്തിൽ ഉപയോഗത്തിലുള്ള ഏകദേശം എല്ലാ അലങ്കാരങ്ങളും പരീക്ഷിച്ചിട്ടുള്ള ഇതിൽ ഉൽപ്രേക്ഷ,ഉപമ,രൂപകം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം. കൃഷ്ണഗാഥയിലെ ഭൂരിഭാഗം കാവ്യങ്ങളും എഴുതിയിട്ടുള്ളത് മഞ്ജരി വൃത്തത്തിലാണ് അവലംബം![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൃഷ്ണഗാഥ എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia