കാകസന്ദേശം

മേഘദൂതത്തെ അനുകരിച്ച് ദേവദാസികളെയും ഗണികകളെയും നായികമാരാക്കി എഴുതപ്പെട്ട നിരവധി നിർജ്ജീവങ്ങളായ സന്ദേശകാവ്യങ്ങളെ ആക്ഷേപിച്ചു നിർമ്മിച്ചതായിക്കരുതാവുന്ന ഒരു ഹാസ്യാനുകരണമാണ്‌ കാകസന്ദേശം. ലീലാതിലകത്തിൽ ഉദ്ധരിച്ച ഒരു ശ്ലോകത്തിൽനിന്ന് പ്രസ്തുതകൃതിയുടെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ്‌ സാഹിത്യചരിത്രകാരന്മാർ. സന്ദേശഹരൻ ഒരു കാക്കയായതിനാൽ കാകസന്ദേശം എന്ന പേരിൽ അറിയപ്പെടുന്നു. ലീലാതിലകത്തിൽ ഉദ്ധരിച്ച ശ്ലോകം ഇതാണ്‌:

സ്വസ്രേ പൂർവം മഹിതനൃപതേർ വിക്രമാദിത്യനാമ്‌നഃ

പോക്കാഞ്ചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിശ്ചാഹമിത്ഥം

മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ

ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള

ആറ്റൂർനീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂർജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ

എന്ന ശ്ലോകാർദ്ധവും പ്രസ്തുതകൃതിയിലുള്ളതാണെന്ന് ഊഹിക്കുന്നു.

പോക്കാംചക്രേ, ഊണുറക്കൗ, കേഴന്തി, തുടങ്ങി മലയാളപദങ്ങളോട് സംസ്കൃതവിഭക്തിപ്രത്യയങ്ങൾ ചേർത്ത രൂപങ്ങൾ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia