കിളിപ്പാട്ട്


കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. ഭാഷാപിതാവായ എഴുത്തച്ഛന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ

മഹാഭാരതം കിളിപ്പാട്ടിന്റെ ആരംഭം

ശ്രീമയമായ രൂപം തേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ

ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത്.

കിളി പാടുന്നതിനുള്ള കാരണം

ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്.

പ്രത്യേകതകൾ

രാമചരിതത്തിൽ നിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്. മണിപ്രവാളഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടി വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ല ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എഴുത്തച്ഛന്റെ പ്രത്യേകത. അത് കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട്. കിളി മാത്രമല്ല, അരയന്നവും വണ്ടും മറ്റും കഥ പറഞ്ഞിട്ടുണ്ട്.

പ്രധാന കിളിപ്പാട്ടു വൃത്തങ്ങൾ

കേക
കളകാഞ്ചി
കാകളി
അന്നനട
മണികാഞ്ചി
ഊനകാകളി
മിശ്രകാകളി

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia