കിരൺ ബേദി
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ് കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്. 2007-ൽ ഡെൽഹി പോലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദി വാർത്തകളിൽ ഇടം നേടിയിരുന്നു.[1] പ്രവർത്തനങ്ങൾതിഹാർ ജയിലിന്റെ ഇൻസ്പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തി.യോഗ, വിപസ്സന തുടങ്ങിയവയാണ് അവയിൽ ചിലത്.[2] ആദ്യ കാല ജീവിതവും വിദ്യാഭ്യാസവുംപഞ്ചാബിലെ അമൃത്‌സറിൽ ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ് പെഷാവരിയയുടെയും പ്രേം പെഷാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968 ൽ അമൃത്‌സറിലെ ഗവൺമെൻറ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. ചണ്ഡീഗഡിലെ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. അതിനു ശേഷം 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993 ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടി. ഔദ്യോഗിക ജീവിതം1970 ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരതത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിത എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പോലീസ് സേനയിൽ ചേർന്നത്. അതിനു ശേഷം ഒരുപാടു ഔദ്യോഗിക സ്ഥാനങ്ങൾ അവർ അലങ്കരിച്ചു. 2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത സർക്കാർ അവരെ ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കികൊടുത്തു. 2016 മേയ് മാസത്തിൽ കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റെടുത്തു. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾKiran Bedi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia