ഇന്ത്യൻ പോലീസ് സർവീസ്
ദേശീയ തലത്തിൽ സിവിൽ സർവീസ് പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന സമർത്ഥരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ഒരു പദവിയാണ് ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.). പ്രധാനപ്പെട്ട മൂന്ന് അഖിലേന്ത്യ സേവന വിഭാഗത്തിൽപ്പെട്ട ഒന്നാണിത് (മറ്റുള്ളവ ഐ.എ.എസ്., ഐ.എഫ്.എസ്. എന്നിവ). ഈ പദവി ലഭിച്ച ഉദ്യോഗാർത്ഥികളെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള വിവിധ പോലീസ് വിഭാഗങ്ങളിൽ നേരിട്ട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാരായോ (ASP) അല്ലെങ്കിൽ തത്തുല്യമായ തസ്തികകളിലോ നിയമിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ്. നിശ്ചിതകാലം സേവനമനുഷ്ഠിച്ച യോഗ്യരായ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാറുകളുടെ ശുപാർശപ്രകാരം ഐ.പി.എസ്.നൽകാറുണ്ട്. അഹ്‌മദാബാദിലെ സർദാർ വല്ലഭഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലാണ് ഐ.പി.സ്. ഉദ്യോഗസ്ഥരുടെ പരിശീലനം നടക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia