മധ്യപ്രദേശ് ഗവണ്മെന്റ് നൽകുന്ന പ്രശസ്തമായ പുരസ്കാരമാണു് കാളിദാസ സമ്മാൻ. പൗരാണികഭാരതത്തിലെ പ്രശസ്ത സംസ്കൃതകവി കാളിദാസന്റെ സ്മരണയ്ക്കായാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നൽകിവരുന്ന കാളിദാസ സമ്മാൻ ആദ്യമായി സമ്മാനിച്ചത് 1980-ലായിരുന്നു.ഇടവിട്ട വർഷങ്ങളിലായി ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, രംഗകല, രൂപാലങ്കാര കല തുടങ്ങിയ ഇനങ്ങളിലായാണ് അവാർഡ് നൽകി വരുന്നത്. 1986-87 മുതൽ ഈ നാല് ഇനങ്ങളിലും വർഷം തോറും അവാർഡ് നൽകി വരുന്നു. ഈ നാല് രംഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ ശോഭിക്കുന്ന വ്യക്തികൾക്കാണ് സമ്മാനം നൽകി വരുന്നത്.
സമ്മാനത്തുകയും തിരഞ്ഞെടുപ്പും
നിലവിൽ 2 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. മധ്യപ്രദേശ് ഗവണ്മെന്റ് നിയമിക്കുന്ന, പ്രശസ്ത കലാകാരന്മാരോടൊപ്പം സംഗീത നാടക അക്കാഡമിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് സമ്മാനാർഹരെ കണ്ടെത്തുന്നത്.
ജേതാക്കൾ
കാളിദാസ സമ്മാന ജേതാക്കളുടെ വിവരങ്ങൾ താഴെച്ചേർക്കുന്നു.[1]