കളിയിൽ അൽപ്പം കാര്യം
കളിയിൽ അൽപം കാര്യം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഭുവന (നീലിമ), റഹ്മാൻ, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1984 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു.[1][2][3][4] കഥാസന്ദർഭംഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള വിനയന് ആധുനിക ജീവിതശൈലിക്കൊത്ത് നിലകൊള്ളാൻ കഴിയുന്നില്ല. അയാളുടെ സഹോദരൻ ക്ലബുകളിൽ സമയം നൃത്തം ചെയ്യാൻ സമയം കണ്ടെത്തുന്നു; സഹോദരി എപ്പോഴും റേഡിയോ ശ്രവിക്കുന്നു; മാതാപിതാക്കൾ എല്ലായ്പ്പോഴും തിരക്കിലുമാണ്. നഗരജീവിതം മടുത്ത അയാൾ ഒരു ഗ്രാമത്തിലേയ്ക്കു താമസം മാറുകയും അവിടെ ഒരു വില്ലേജ് ഓഫീസറായി ഒരു ചെറിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവിടെ അയാൾ ഒരു ഗ്രാമീണ പെൺകൊടിയുമായി പ്രണയത്തിലാവുന്നുവെങ്കിലും അയാളുടേതിനു നേരേ വിപരീതമായ ഒരു ജീവിതമാണ് അവൾ സ്വപ്നം കാണുന്നത്. ഒരു നഗരത്തിലെ ആഡംബര ജീവിതം ആസ്വദിക്കാൻ അവൾ ആഗ്രഹിക്കുന്നു. അവർ വിവാഹിതരാകുകയും വിനയൻ ഗ്രാമത്തിൽത്തന്നെ തുടരുകയും ഭാര്യ നഗരത്തിലേയ്ക്കു താമസം മാറ്റുകയും ചെയ്യുന്നു. കുറച്ചു നാളുകൾക്ക് ശേഷം ഗ്രാമ ജീവിതം നഗരജീവിതത്തേക്കാൾ ഏറെ മെച്ചപ്പെട്ടതാണെന്നുള്ള തിരിച്ചറിവിൽ അവൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുകയും ദമ്പതികൾ ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നു. അഭിനേതാക്കൾ[5]
ഗാനങ്ങൾ[6]പാട്ടുകൾ: സത്യൻ അന്തിക്കാട് ഈണം: രവീന്ദ്രൻ
അവലംബം
|
Portal di Ensiklopedia Dunia