ഓവർക്രിക്കറ്റ് കളിയിൽ ആറ് നിയമാനുസൃത ഡെലിവറികളുടെ ഒരു ഗണത്തെയാണ് ഓവർ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് . ഒരു ഓവറിനു ശേഷം ബോളറെ മാറ്റി പകരം പന്തെറിയാൻ പുതിയ ആളെ നിയോഗിക്കുന്നു. ഒരു ഓവറിൽ ബോളർ വൈഡോ നോബോളോ എറിഞ്ഞാൽ ആറു ബോളുകൾക്ക് പുറമേ വൈഡുകളുടെയും നോബോളുകളുടെയും എണ്ണത്തിനു തുല്യമായ അധിക പന്തുകൾ അയാൾക്ക് എറിയേണ്ടി വരും. ഏകദിന മത്സരങ്ങളിലും, ട്വന്റി-ട്വന്റി മത്സരങ്ങളിലും ഓവർ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഏകദിന മത്സരങ്ങൾക്ക് 50 ഓവറുകൾ വീതവും, ട്വന്റി-ട്വന്റി മത്സരങ്ങൾക്ക് 20 ഓവറുകൾ വീതവുമാണ് മത്സരദൈർഘ്യം. മെയ്ഡൻ ഓവർബാറ്റ്സ്മാന് റൺസ് ഒന്നും നേടാൻ കഴിയാത്ത ഓവറാണ് മെയ്ഡൻ ഓവർ എന്ന് പറയുന്നത്. ഒരു ഓവറിൽ നേടിയ ലെഗ് ബൈകൾ, ബൈകൾ എന്നിവ മെയ്ഡൻ ഓവറിന് തടസ്സമാകില്ല. ഒരു മെയ്ഡൻ ഓവറിൽ വിക്കറ്റുകൾ നേടുകയാണെങ്കിൽ അതിനെ വിക്കറ്റ് മെയ്ഡൻ എന്ന് പറയുന്നു. ഓവർ നിരക്ക്ഒരു മണിക്കൂറിൽ ഒരു ബോളിങ് ടീം എറിയുന്ന ഓവറുകളുടെ എണ്ണമാണ് ഓവർ നിരക്ക്. ഒരു നിശ്ചിത നിരക്കിൽ കുറവ് ഓവറുകൾ എറിഞ്ഞാൽ, ടീം ക്യാപ്റ്റന് പിഴയോ,വിലക്കോ വരെ ലഭിക്കാവുന്ന കുറ്റമായി അത് കണക്കാക്കപ്പെടുന്നു. ചരിത്രപരമായ ബോളുകളുടെ എണ്ണം (ടെസ്റ്റ് ക്രിക്കറ്റിൽ)1979/80 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ 6 പന്തുകൾ വീതമാണ് ഉള്ളത്. എന്നാൽ യഥാർത്ഥത്തിൽ മുൻകാലങ്ങളിൽ ഒരോവറിൽ 4 പന്തുകൾ വീതമാണ് ഉണ്ടായിരുന്നത്. കാലാകാലങ്ങളിൽ ഇതിനു ധാരാളം മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരുന്നു..[1] വിവിധ രാജ്യങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ നിലവിലുണ്ടയിരുന്ന ഒരോവറിലെ പന്തുകളുടെ എണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്;
ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്വെ, ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളിൽ പണ്ടു മുതൽ തന്നെ ടെസ്റ്റ് മത്സരങ്ങളിൽ ഒരോവറിൽ ആറു പന്തുകൾ വീതമാണ് ഉണ്ടായിരുന്നത്.
അവലംബം
|
Portal di Ensiklopedia Dunia