എച്ച്. 323ലോക്കൽ ഏരിയ നെറ്റ്‌വർക്കുകളിലൂടെ മൾട്ടീമീഡിയ ആപ്ലിക്കേഷനുകൾ കൊണ്ടുപോകുന്നതിനായി ഐ.ടി.യു.-ടി.(ITU-T) (ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയൻ - ടെലിക്കമ്യൂണിക്കേഷൻ സ്റ്റാൻഡാർഡൈസേഷൻ സെക്ടർ) വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോകോൾ ആണ് എച്ച്. 323 (H.323). ഐ.എസ്.ഡി.എൻ. ക്യു. 931 (ISDN Q.931) പ്രോട്ടോക്കോളിനെ ആസ്പദമാക്കിയാണ് എച്ച്. 323 പ്രോട്ടോക്കോൾ രൂപവത്കരിച്ചിരിക്കുന്നത്. അതുകൊണ്ട് പബ്ലിക്ക് സ്വിച്ചിംഗ് ടെലിഫോൺ നെറ്റ്‌വർക്കുമായി (PSTN) ഒരുമിച്ച് പ്രവർത്തിക്കുന്നതിന് അതിന് യാതൊരു തടസ്സവുമില്ല. ഏത് പാക്കറ്റ് നെറ്റ്‌വർക്കിലും ഓഡിയോ-വിഷ്വൽ കമ്മ്യൂണിക്കേഷൻ സെഷനുകൾ നൽകുന്നതിനുള്ള പ്രോട്ടോക്കോളുകൾ നിർവചിക്കുന്ന ഐടിയു(ITU) ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ സെക്ടറിൽ നിന്നുള്ള (ITU-T) ശുപാർശയാണാണിത്.[1]എച്ച്.323 സ്റ്റാൻഡേർഡ് കോൾ സിഗ്നലിംഗും അതിന്റെ നിയന്ത്രണവും, മൾട്ടിമീഡിയ ട്രാൻസ്പോർട്ടും അതിനുള്ള നിയന്ത്രണവും, പോയിന്റ്-ടു-പോയിന്റ്, മൾട്ടി-പോയിന്റ് കോൺഫറൻസുകൾക്കുള്ള ബാൻഡ്‌വിഡ്ത്ത് നിയന്ത്രണവും ഉൾപ്പെടുന്നു.[2] നെറ്റ്മീറ്റിംഗ് പോലെയുള്ള ആപ്ലിക്കേഷനുകളിൽ വീഡിയോ കോൺഫറൻസിംഗിനായിട്ട് അത് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, വോയിസ് ഓവർ ഐ.പി. നെറ്റ്വർക്കുകളുടെ ആവശ്യങ്ങൾ നിറവേറ്റുവാനായ് എച്ച്. 323 പര്യാപ്തമാണ്. വോയ്‌സ്, വീഡിയോ കോൺഫറൻസിംഗ് ഉപകരണ നിർമ്മാതാക്കൾ ഇത് വ്യാപകമായി നടപ്പിൽ വരുത്തുന്നു[3], ഗ്നൂജികെ(GnuGK), നെറ്റ്മീറ്റിംഗ്(NetMeeting) പോലുള്ള വിവിധ ഇന്റർനെറ്റ് തത്സമയ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിക്കുന്നു, കൂടാതെ ഐപി(IP) നെറ്റ്‌വർക്കുകൾ വഴിയുള്ള വോയ്‌സ്, വീഡിയോ സേവനങ്ങൾക്കായി സേവന ദാതാക്കളും സംരംഭങ്ങളും ലോകമെമ്പാടും ഇത് വ്യാപകമായി വിന്യസിപ്പിക്കുന്നു. വിശദാംശങ്ങൾകോൾ ട്രാൻസ്‌മിഷന്റെ എല്ലാ വശങ്ങളും വ്യക്തമായി നിർവചിക്കുന്ന എച്ച്. 323 ഒരു അമ്പ്രല്ല പ്രോട്ടോക്കോൾ (Umbrella Protocol) എന്ന് അറിയപ്പെടുന്നു. എച്ച്. 323 താഴെ പറയുന്ന പ്രോട്ടോക്കോളുകളെ നിർവചിക്കുന്നു:
അവലംബം
|
Portal di Ensiklopedia Dunia