ഉപയോക്താവിന്റെ സംവാദം:Jothi Narayananനമസ്കാരം Jothi Narayanan !, മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. -- സ്വാഗതസംഘം (സംവാദം) 09:47, 26 സെപ്റ്റംബർ 2014 (UTC) പൊതുവായി പറയുന്നതിനു പകരം എന്തുകൊണ്ട് സ്ത്രീപക്ഷം എന്ന് പറയേണ്ടി വരുന്നു? ഏന്തായിരിക്കണം സ്ത്രീപക്ഷം? ഇതിനെകുറിച്ച് ഒരു ചർച തുടങ്ങാൻ ആഗ്രഹിക്കുന്നു.-- Jothi Narayanan (സംവാദം) 11:28, 27 സെപ്റ്റംബർ 2014 (UTC) This is a test. ഞാൻ വിക്കിപീഡിയ ഉപയോഗിക്കുന്നതു് ശരിയായാകുന്നുണ്ടോന്നുള്ള ടെസ്റ്റ്. ഈ ലോകം അധികാരമുള്ള പുരുഷൻടേതാണെന്നും സ്ത്രീയടക്കം എല്ലാ ജീവജാലങ്ങളും പ്രകൃതിവിഭവങ്ങളും.... എല്ലാം അതിൻടേ നിലനില്പിനും സേവനത്തിനും സുഖത്തിനും ഉള്ളതാണെന്ന അറിഞ്ഞും അറിയാതേയുമുള്ള ബോധത്തിലാണു് എല്ലാം നിർവചിക്കപ്പെട്ടിരിക്കുന്നതു്. വിധേയരായവരും ഈ ബോധത്തിൽ രൂപപ്പെട്ടവരാണു്. --Jothi Narayanan (സംവാദം) 07:39, 29 സെപ്റ്റംബർ 2014 (UTC) സ്വാഗതം!മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. അടുത്തകാലത്തായി ഞാനും മലയാളത്തിൽ അത്ര സജീവമായിരുന്നില്ല. എന്നാൽ ഇനി മുതൽ വളരെ സജീവമായി ലേഖനങ്ങളെഴുതാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിക്കിപീഡിയയെ സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ, ഏതെങ്കിലും ലേഖനങ്ങൾ എഴുതാൻ മറ്റൊരാളുടെ കൂടി സഹായം ആവശ്യമായി വരികയാണെങ്കിലോ എന്നെ അറിയിക്കാൻ മറക്കരുത്. സ്ത്രീകളെ സംബന്ധിച്ച കൂടുതൽ ലേഖനങ്ങൾ മലയാളത്തിലെഴുതണമെന്ന് ആഗ്രഹമുണ്ട്. താങ്കൾക്കും താല്പര്യമുണ്ടെങ്കിൽ ഒരു വിഷയം തിരഞ്ഞെടുത്ത് ഒരുമിച്ച് എഴുതിത്തുടങ്ങാം. സസ്നേഹം --നത (സംവാദം) 10:07, 30 സെപ്റ്റംബർ 2014 (UTC) സന്തോഷംജീവിതത്തിൻടെ സമസ്ത മേഖലകളെക്കുറിച്ചും ഒരു പെണ്ണ് എന്ന നിലയിൽ നോക്കാനും കാണാനും അറിയാനും അറിഞ്ഞതു് പറയാനും എഴുതാനുമാണ് ആഗ്രഹിക്കുന്നതു്. രാഷ്ട്രീയം, രാഷ്ടീയ പ്രസ്ഥാനങ്ങൾ, സങ്കേതിക വിദ്യ, ഗവേഷണം, വികസന സങ്കല്പം, മതങ്ങൾ, ജാതി, ദൈവം, വിശ്വാസങ്ങൾ, ആചാരങ്ങൾ, കല, സാഹിത്യം, മാധ്യമങ്ങൾ, ആഹാരം, വേഷം, ഭാഷ, കുടുംബം, ലൈഗീകത, ശരീരം, രോഗങ്ങൾ, ചികിൽസ, സ്വപ്നങ്ങൾ......... എല്ലാം പരസ്പര ബന്ധിതമാണ്. സമഗ്രമായി ചിന്തിച്ചുകൊണ്ട് ഓരോന്നായി നമുക്കു ചർച്ച തുടങ്ങാം സ്നേഹത്തോടെ ---ജ്യോതി (സംവാദം) 05:18, 1 ഒക്ടോബർ 2014 (UTC) |
Portal di Ensiklopedia Dunia