ഈശ്വരപിള്ള വിചാരിപ്പുകാർ
ആദ്യ കാല മലയാള പുസ്തക പ്രസാധകനും കഥകളി നടനുമായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാർ(ജ. 1815 - മ.1875). മലയാള പ്രസാധന വ്യവസായത്തിന്റെ പിതാവ് എന്നാണ് ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന ഗ്രന്ഥത്തിൽ കെ.എം. ഗോവി, ഇദ്ദേഹത്തെ പരാമർശിച്ചിട്ടുള്ളത്.[1] ജീവിതരേഖആധുനിക കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാറ്റിൻകര താലൂക്കിലുള്ള പെരുങ്കടവിളയിലെ ആനാവൂർ എന്ന ചെറുഗ്രാമത്തിലാണ് ഈശ്വരപിള്ള 1815-ൽ ജനിച്ചത്(അന്ന് രാജ്യം തിരുവിതാംകൂറായിരുന്നു). തികച്ചും ദരിദ്ര പശ്ചാത്തലത്തിലായിരുന്നു ബാല്യം. ബാല്യത്തിൽ അച്ഛനമ്മമാർ മരിച്ചതിനാൽ അനാഥനായ ഈശ്വരപിള്ള ഇളയമ്മയുടെയും ഭർത്താവിന്റെയും സംരക്ഷണയിലാണ് വളർന്നത്. അവർ തിരുവനന്തപുരത്ത് കൊട്ടാരത്തിലെ ജീവനക്കാരായിരുന്നു.[1] പേരിനു പിന്നിൽതിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ പേരിനു പിന്നിലെ കഥ ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതുന്നു.
കഥകളി നടൻ
ഉത്രം തിരുനാൾ രാജാവിന്റെ "വലിയകൊട്ടാരം വക കഥകളിയോഗത്തിലെ" വിളായിക്കോട്ടു നമ്പൂരി എന്ന കഥകളി കലാകാരൻ യാദൃച്ഛികമായി ഈശ്വരനെ കാണാനിടയായി. കഥകളിയോഗത്തിൽ ആളുകളെ ചേർക്കുന്നതിനും പുതിയതായി ചേർക്കുന്നവരെ അഭ്യസിപ്പിക്കുന്നതിനും രാജാവ് കല്പിച്ചു ചുമതലപ്പെടുത്തിയിരുന്നത് വിളായിക്കോട്ടു നമ്പൂരിയെയായിരുന്നു. നമ്പൂരി ഈശ്വരനെ യോഗത്തിൽ ചേർത്തു കച്ചകെട്ടിച്ച് അഭ്യസിപ്പിച്ചു. ചെറു പ്രായത്തിൽ തന്നെ വേണ്ടത്ര കലാഭിരുചി പ്രകടിപ്പിച്ച ഈശ്വരപിള്ള, കൊട്ടാരം കളിയോഗത്തിൽ അംഗമായി. അമ്മന്നൂർ പരമേശ്വരച്ചാക്യാർ, വലിയ കൊച്ചയ്യപ്പണിക്കർ, കൊച്ചുകുഞ്ഞപ്പിള്ള തുടങ്ങി അക്കാലത്തെ പ്രഗല്ഭ കഥകളിനടന്മാരുടെ ശിക്ഷണത്തിൽ ഈശ്വരപിള്ള കഥകളി നടൻ എന്ന നിലയിൽ വളരെ പ്രസിദ്ധനായി. ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, സ്വർഗ്ഗവർണ്ണന, വനവർണ്ണന, സമുദ്രവർണ്ണന മുതലായ ആട്ടങ്ങൾക്ക് അനന്യസാധാരണമായ ഒരു വിശേഷമുണ്ടെന്ന് എല്ലാവരും സമ്മതിക്കുകയും അതു പ്രസിദ്ധമായിത്തീരുകയും ചെയ്തിരുന്നു കേരളവിലാസം അച്ചുകൂടംഉത്രം തിരുനാളിന്റെ നിർദ്ദേശപ്രകാരം 1853-ൽ ഈശ്വരപിള്ള വിചാരിപ്പുകാരുടെ നിയന്ത്രണത്തിൽ കേരളവിലാസം അച്ചുകൂടം തിരുവനന്തപുരത്ത് സ്ഥാപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയുടെ അടുത്ത് കോട്ടയ്ക്കകത്തു തന്നെ സ്വഭവനമായ പുന്നയ്ക്കൽ വീടിനു അടുത്തായാണ് കേരളവിലാസം സ്ഥാപിച്ചത്. തിരുവിതാംകൂറിലെ ഒരു സ്വകാര്യ വ്യക്തി സ്ഥാപിച്ച ആദ്യ അച്ചടിശാലയായിരുന്നു ഇത്. 1854-ൽ ഇരയിമ്മൻ തമ്പിയുടെ 'മണിപ്രവാളകീർത്തനങ്ങൾ' എന്ന 156 താളുകളുള്ള കൃതിയാണ് ആദ്യമായി കേരളവിലാസത്തിൽ അച്ചടിച്ചത്. കുഞ്ചൻ നമ്പ്യാരുടെ ഒരു കൃതി (കലക്കത്ത് കുഞ്ചൻനമ്പ്യാർ ഉണ്ടാക്കിയ നളചരിതം കിളിപ്പാട്ട്) ആദ്യമായി അച്ചടിച്ചതും ഈശ്വര പിള്ളയായിരുന്നു. എഴുത്തച്ഛൻ, നമ്പ്യാർ തുടങ്ങിയവരുടെ കൃതികളും, സ്വാതിതിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടേയും കീർത്തനങ്ങളും അക്കാലത്തു പ്രചാരത്തിലിരുന്ന 54 ദിവസത്തെ ആട്ടക്കഥകളും, രാമായണം, നളചരിതം എന്നീ ഗ്രന്ഥങ്ങളും കേരള വിലാസം പ്രസ്സിലാണ് അച്ചടിച്ചത്.[3] ലാഭേച്ഛയോടെയുള്ള പുസ്തക പ്രസാധനം മലയാളത്തിൽ തുടങ്ങിയത് ഈശ്വരപിള്ളയായിരുന്നു. മലയാളത്തിൽ ആദ്യകാലത്ത് അച്ചടിച്ച പുസ്തകങ്ങളെല്ലാം മത സംബന്ധമായ വിഷയങ്ങളായിരുന്നു പ്രതിപാദിച്ചിരുന്നത്. മത നിരപേക്ഷമോ വിജ്ഞാനപ്രദമോ വിനോദപ്രദമോ ആയ പുസ്തകങ്ങൾ അച്ചടിച്ച് തുടങ്ങിയത് ഈശ്വരപിള്ളയായിരുന്നു.[1] പ്രസിദ്ധീകരിച്ച കൃതികൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia