ഇസബെല്ല റോസ്സെല്ലിനി
ഒരു ഇറ്റാലിയൻ നടിയും, സംവിധായികയും, എഴുത്തുകാരിയും, ജീവകാരുണ്യപ്രവർത്തകയും മോഡലുമായ ഇസബെല്ല ഫിയോറെല്ല ഇലക്ട്ര ജിയോവന്ന റോസ്സെല്ലിനി (ജനനം ജൂൺ 18, 1952) [1][2][3]സ്വീഡിഷ് നടി ഇൻഗ്രിഡ് ബെർഗ്മാൻറെയും ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസ്സെല്ലിനിയുടെയും മകളായ അവർ ലാൻകോം മോഡലായി വിജയകരമായി പ്രവർത്തിച്ചതിനാലും ബ്ലൂ വെൽവെറ്റ് (1986), ഡെത്ത് ബികംസ് ഹെർ (1992) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും ശ്രദ്ധേയയാണ്. ക്രൈം ഓഫ് ദി സെഞ്ച്വറി (1996) എന്ന ചിത്രത്തിലെ അഭിനയത്തിന് റോസെല്ലിനിക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. മുൻകാലജീവിതംസ്വീഡിഷ്, ജർമ്മൻ വംശജയായ സ്വീഡിഷ് നടി ഇൻഗ്രിഡ് ബെർഗ്മാൻറെയും, റോമിലെ പിസ, ടസ്കാനിയിലെ ഒരു കുടുംബത്തിൽ നിന്നുള്ള ഇറ്റാലിയൻ സംവിധായകൻ റോബർട്ടോ റോസ്സെല്ലിനിയുടെയും മകൾ ആയി റോസല്ലിനി റോമിൽ ജനിച്ചു. അവരുടെ ഇരട്ട സഹോദരി ഇറ്റാലിയൻ സാഹിത്യത്തിലെ പ്രൊഫസറായ ഇസൊറ്റ ഇൻഗ്രിഡ് റോസ്സെല്ലിനിയെ കൂടാതെ അമ്മ വഴി മൂന്ന് സഹോദരങ്ങളുമുണ്ട്. ഒരു സഹോദരൻ, റോബർട്ടോനോ ഇങ്മർ റോസ്സെലിനി ഒരു അർദ്ധസഹോദരി പിയ ലിൻഡ്സ്ട്രോം ടെലിവിഷനിൽ ജോലി ചെയ്തിരുന്ന ഇവർ അമ്മയുടെ ആദ്യവിവാഹമായ പെറ്റെർ ലിൻഡ്സ്ട്രോമിനൊപ്പമാണ്. പിതാവിൻറെ മറ്റ് രണ്ട് ദാമ്പത്യബന്ധത്തിൽ നിന്നുള്ള റൊമാനോ (ഒന്പതാം വയസ്സിൽ മരിച്ചു), റെൻസോ, ഗിൽ, റഫേല്ല എന്നീ നാല് സഹോദരങ്ങളുമുണ്ട്.[4] റോസ്സെല്ലിനി റോമിലും സാന്റാ മരിനെല്ലയിലും പാരിസിലും ആയി വളർന്നു. അഞ്ച് വയസ്സിൽ അവർക്ക് അപ്പെൻഡിസൈറ്റിസിൻറെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. സ്കോളിയോസിസിന് രോഗനിർണ്ണയവും 11 വയസുള്ളപ്പോൾ നടത്തിയിരുന്നു.[5]ഇത് മാറ്റാൻ വേണ്ടി, അവർ 18 മാസത്തെ കഠിനമായ വേദാനാജനകമായ വ്യായാമമുറ നടത്തുകയും അവരുടെ ഷിൻ അസ്ഥികളുടെ ഒരു കഷണം ഉപയോഗിച്ച് നട്ടെല്ലിൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. തത്ഫലമായി, അവർക്ക് ശരീരത്തിൻറെ പിൻഭാഗത്തും പിന്നിലെ കണങ്കാലിലും ശസ്ത്രക്രിയ അടയാളങ്ങൾ അവശേഷിച്ചിരുന്നു. 19-ാം വയസ്സിൽ ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുകയും അവിടെ ഫിഞ്ച് കോളേജിൽ പഠിക്കുകയും ഒരു പരിഭാഷകയായും ഒരു RAI ടെലിവിഷൻ റിപ്പോർട്ടറായും പ്രവർത്തിച്ചിരുന്നു.[6] റോബർട്ടോ ബെനിഗ്നി അവതരിപ്പിക്കുന്ന ഒരു ടി.വി പരിപാടിയായ ലാൽട്ര ഡൊമെനിക്കയിലും (ദി അദർ സൺഡേ) അവർ അഭിനയിച്ചിരുന്നു. എന്നിരുന്നാലും, മാർട്ടിൻ സ്കോർസെസുമായി (1979-1982) വിവാഹം ചെയ്യുന്നതുവരെ ന്യൂയോർക്കിൽ മുഴുവൻ സമയം ചിലവഴിക്കുമെന്ന് അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല.[7] കരിയർ28 വയസ്സുള്ളപ്പോൾ, മോഡലിംഗ് ജീവിതം തുടങ്ങിയപ്പോൾ തന്നെ ബ്രിട്ടീഷ് വോഗിനുവേണ്ടി ബ്രൂസ് വെബറും അമേരിക്കൻ വോഗിനുവേണ്ടി ബിൽ കിംഗും ആണ് ഫോട്ടോഗ്രാഫുകൾ തയ്യാറാക്കിയത്. ഫോട്ടോഗ്രാഫർമാരായ റിച്ചാർഡ് അവെദൻ, സ്റ്റീവൻ മീസെൽ, ഹെൽമുട്ട് ന്യൂട്ടൺ, പീറ്റർ ലിൻഡർബർഗ്, നോർമൻ പാർക്കിൻസൺ, ഈവ് ആർനോൾഡ്, ഫ്രാൻസെസ്കോ സ്കാവുല്ലോ, ആനി ലെയിബോവിറ്റ്സ്, ഡെനിസ് പീൽ, റോബർട്ട് മാപ്പിൾതോർപ്പ് എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. മേരി ക്ളയർ, ഹാർപേഴ്സ് ബസാർ, വാനിറ്റി ഫെയർ, എല്ലെ തുടങ്ങിയ മാസികകളിൽ അവരുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1988 മാർച്ചിൽ പാരീസിൽ നടന്ന മ്യൂസി ഡി ആർട്ട് മോഡേണിൽ പോർട്രെയ്റ്റ് ഓഫ് എ വുമൺ എന്ന അവരുടെ ഫോട്ടോഗ്രാഫിയുടെ പ്രദർശനം നടന്നിരുന്നു. റോസല്ലിനിയുടെ മോഡലിംഗ് ജീവിതം അമേരിക്കയിലെ നാൻസി ഡ്യുറ്റിയൽ, യൂറോപ്പിലെ കരോൾ ആൾട്ട് എന്നിവരെ പിൻതള്ളിക്കൊണ്ട് 1982-ൽ ലാൻകോമ എന്ന ഫ്രഞ്ച് സൗന്ദര്യവർദ്ധക ബ്രാൻഡിൻറെ എക്സ്ക്ലൂസീവ് സ്പോക്ക്സ് മോഡൽ ആയി മാറി. ലാൻകോമിൽ 1990-ൽ ട്രെസർ എന്ന സുഗന്ധ ഉൽപന്ന വികസനത്തിൽ അവർ പങ്കാളിയായിരുന്നു.1996-ൽ, 43 വയസുള്ളപ്പോൾ, ലാൻകോമിൽ നിന്ന് അവരെ നീക്കം ചെയ്തു. 2016 ൽ 63 വയസുള്ളപ്പോൾ ലാൻകോമോയുടെ പുതിയ വനിതാ സി.ഇ.ഒ. ഉം ഫ്രാങ്കോയ്സ് ലേമാൻ, ഒരു ആഗോള ബ്രാൻഡ് അംബാസഡറും ആയി. [8] 1992 ഒക്ടോബറിൽ റോസെല്ലിനി സെക്സ് എന്ന മഡോണയുടെ വിവാദ പുസ്തകത്തിൽ മാതൃകയായി. റോസെല്ലിനി മഡോണയുടെ മ്യൂസിക് വീഡിയോ ആയ വിജയകരമായ ടോപ്പ് 5 ഹിറ്റ് ഗാനങ്ങളുൾക്കൊള്ളുന്ന 1992 ലെ ശരത്കാലത്തിൽ പുറത്തിറങ്ങിയ "എറോട്ടിക്ക"യിലും പങ്കെടുത്തു. 2004-ൽ ഇറ്റാലിയൻ സിൽവേർസ ക്രൂയിസ് കമ്പനിയുടെ ഉദ്ഘാടന ബ്രാൻഡ് അംബാസഡറായിരുന്ന റോസെല്ലിനി അച്ചടി പരസ്യങ്ങളിലും അവരുടെ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടു. 2004-ൽ ലോകമെമ്പാടുമുള്ള മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസിന്റെ സീനിയർ വൈസ് പ്രസിഡൻറ് ബാർബറ മക്കർമാൻ പ്രസ്താവന സമയത്ത് പറയുകയുണ്ടായി “ സിൽവേർസയ്ക്കനുയോജ്യമായ രീതിയിൽ ചാരുത, ആകർഷകത്വം, ലോകപരിജ്ഞാനം എന്നിവ ഒത്തിണങ്ങിയ മികച്ച വ്യക്തിത്വമാണ് ഇസബെല്ല.[9][10] സിനിമയും ടെലിവിഷനും1976-ൽ പുറത്തിറങ്ങിയ എ മാറ്റർ ഓഫ് ടൈം എന്ന സിനിമയിൽ ഹ്രസ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റോസെല്ലിനി ചലച്ചിത്ര രംഗത്തെത്തി. 1979-ൽ പുറത്തിറങ്ങിയ Il പ്രാട്ടോ എന്ന ചിത്രമായിരുന്നു അവളുടെ ആദ്യ വേഷം. 1980-ൽ റെൻസോ അർബോറിന്റെ Il പാപോച്ചിയോ എന്ന ചിത്രത്തിൽ മാർട്ടിൻ സ്കോസെസിനൊപ്പം അഭിനയിച്ചു. അഭിനയിച്ച സിനിമകൾ
Television
Video game
Music videos
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾIsabella Rossellini എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia