ഇപോമോയ ആൽബ
ഇപോമോയ ആൽബ ചിലപ്പോൾ ട്രോപികൽ വൈറ്റ് മോർണിംഗ് ഗ്ലോറി അല്ലെങ്കിൽ മൂൺഫ്ളവർ അല്ലെങ്കിൽ മൂൺ വൈൻ എന്നും വിളിക്കുന്നു. (പക്ഷേ, മൂൺഫ്ളവർ എന്നു വിളിക്കപ്പെടുന്ന മറ്റൊരു ഇനവുമായി തെറ്റിദ്ധരിക്കരുത്) വടക്കൻ അർജന്റീന മുതൽ മെക്സിക്കോയിൽ നിന്നും ഫ്ലോറിഡയിൽ നിന്നുമുള്ള പുതിയ ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണ മേഖലാപ്രദേശങ്ങളും ഉൾപ്പെടുന്ന നിശാപുഷ്പത്തിൽപ്പട്ട മോണിംഗ് ഗ്ലോറിയാണ്.[2] മുമ്പ് ജീനസ് കലോണിക്ഷനിലും സ്പീഷീസ് അകുലീറ്റം എന്നിവയിൽ വർഗ്ഗീകരിക്കപ്പെട്ടെങ്കിലും ഇപ്പോൾ ഇപോമോയ എന്ന ജനുസ്സിലും, സബ്ജീനസ് ക്വോമോക്ലിറ്റ്, സെക്ഷൻ കലോണിക്ഷൻ എന്നിവയിലും ഇത് കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.[3] ചരിത്രപരമായ ഉപയോഗംമെസോഅമേരിക്കൻ നാഗരികതയിൽ മോർണിങ്ഗ്ലോറി ഇപോമോയ ആൽബ ഉപയോഗിച്ച് കാസ്റ്റില്ല ഇലാസ്റ്റിക് ട്രീയിൽ നിന്ന് ലാറ്റെക്സ് പരിവർത്തനം ചെയ്ത് റബ്ബർ പന്തുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഈ മോർണിങ്ഗ്ലോറിയിലെ സൾഫർ റബ്ബറിനെ ക്രോസ്-ലിങ്ക് ചെയ്യാൻ സഹായിക്കുന്നു. ഇത്ചാൾസ് ഗുഡിയർ കണ്ടെത്തിയ 3,000 വർഷമെങ്കിലും മുമ്പുള്ള വൾക്കനൈസേഷൻ എന്ന ഒരു പ്രക്രിയയാണ്. [4] അവലംബം
Wikimedia Commons has media related to Ipomoea alba. |
Portal di Ensiklopedia Dunia