ആസ്ട്രോസാറ്റ്
ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്. ഇത് 2015 തുടക്കത്തിൽ വിക്ഷേപിച്ചു. ദൃശ്യപ്രകാശത്തിനു പുറമെ എക്സ് റേയിലും, അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിലും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് മറ്റുള്ളവയിൽ നിന്ന് ആസ്ട്രോസാറ്റിന്റെ പ്രത്യേകത. ഇതിന് 1650 കിലോഗ്രാം ഭാരമുണ്ട്. 270 കോടി രൂപയാണ് ആസ്ട്രോസാറ്റ് പദ്ധതിയുടെ മുതൽമുടക്ക്. അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച്, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ, പൂണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രം, എൻ. എസ്. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസ്, കനേഡിയൻ സ്പേസ് ഏജൻസി, ബ്രിട്ടണിലെ ലീസെസ്റ്റർ യൂണിവേഴ്സിറ്റി എന്നിവരാണ് ആസ്ട്രോസാറ്റിലെ ഉപകരണങ്ങൾ നിർമ്മിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദത്തിൽ നിന്നാണ് ആസ്ട്രോസാറ്റ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി- എക്സ് എൽ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ ഉയരത്തിൽ നിയർ - ഇക്വിറ്റോറിയൽ ഭ്രമണപഥമാണ് ആസ്ട്രോസാറ്റിന് തിരഞ്ഞെടുത്തിരുക്കുന്നത്. ബാംഗ്ലൂരിലുള്ള ഐഎസ്ആർഒ കേന്ദ്രമാണ് ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് സ്റ്റേഷൻ. അസ്ട്രോസാറ്റ് അതിന്റെ 10,000ന്റെ ഭ്രമണം 2017 ആഗസ്റ്റ് 3ന് ഇന്ത്യൻ സമയം 23:49ന് പൂർത്തിയാക്കി.[3] പ്രധാന ഭാഗങ്ങൾപ്രധാനപ്പെട്ട 5 ജ്യോതിശാസ്ത്ര ഉപകരണങ്ങളാണ് ആസ്ട്രോസാറ്റിലുള്ളത്.
വിക്ഷേപണ ലക്ഷ്യങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia