ആയവന ഗ്രാമപഞ്ചായത്ത്
9°35′N 76°23′E / 9.59°N 76.38°E എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിൽ ഏനാനല്ലൂർ വില്ലേജു പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന ഗ്രാമപഞ്ചായത്ത്. അടിസ്ഥാന വിവരങ്ങൾ![]()
ചരിത്രംസാമൂഹിക സാംസ്കാരിക പശ്ചാത്തലംസ്ഥലനാമ പുരാണം
ഇവിടുത്തെ കാരിമറ്റം വെറും കാട്ടുപ്രദേശമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ഇവിടെ കുടിയേറിപ്പാർത്ത നാമമാത്രമായ കുടിയേറ്റ കർഷകർ ഏറുമാടങ്ങളിലും കഞ്ഞിപ്പുരകളിലുമാണ് താമസം തുടങ്ങിയത്. സ്ഥലം പതിച്ചുവാങ്ങുന്നതിന് മടികാണിച്ചിരുന്നവരുടെ പേരിൽ പ്രതികാരബുദ്ധിയോടെ പാർവത്ത്യാർ സ്ഥലങ്ങൾ പതിച്ചുനൽകുന്ന ഏർപ്പാടുണ്ടായിരുന്നു. വൃക്ഷലതാദികൾ കൊണ്ട് നിബിഡമായ ആ സ്ഥലങ്ങളെല്ലാം കാടുകൾ വെട്ടിത്തെളിച്ച് നെൽപാടങ്ങളും മറ്റങ്ങളും ആക്കിയതിനാലായിരിക്കാം ഈ സ്ഥലത്തിന് കാരിമറ്റം എന്ന നാമം ലഭിച്ചത് എന്ന് പറയപ്പെയുന്നു.
ഏനാനല്ലൂർ ഭാഗത്തെ നിബിഡ വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് എനമായ ഭൂമിയാക്കി മാറ്റി നല്ലൊരു ദേശമാക്കി എന്നതു കൊണ്ടാകാം ഈ പ്രദേശത്തിന് ഏനാനല്ലൂർ-എനമായ നല്ല സ്ഥലം-എന്ന പേര് നൽകിയത്.
കടുംപിടി, പുന്നമറ്റം പ്രദേശങ്ങൾ വന്യമൃഗങ്ങൾ വ്യഹരിച്ചിരുന്ന കാടായിരുന്നു. സദാസമയം വന്യമൃഗങ്ങളുടെ കടിപിടിയും പക്ഷികളുടെ കലപില ശബ്ദവും കൊണ്ട് മുഖരിതമായിരുന്നു. അങ്ങനെ ആ സ്ഥലത്തിന് കടുംപിടിയെന്നും പുന്നമരങ്ങൾ ധാരാളമായി വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കടുംപിടിക്ക് പടിഞ്ഞാറ് പുന്നമറ്റം എന്നും പേരുവന്നു.
മൺറോ ദിവാൻ സന്ദേശവാഹക തുറക്ക് അഞ്ചൽ എന്ന് നാമകരണം ചെയ്തു. കത്തുകളും മറ്റു രേഖകളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന ആളെ അഞ്ചൽക്കാരൻ എന്ന പേരു നൽകി. അതുപ്രകാരം ആയവന പഞ്ചായത്തിൽ ഉരുപ്പടികൾ നിക്ഷേപിക്കുന്നതിനുള്ള പെട്ടി(അഞ്ചൽപ്പെട്ടി) സ്ഥാപിച്ചിരുന്നു. അങ്ങനെ ഈ സ്ഥലം അഞ്ചൽപ്പെട്ടി എന്ന സ്ഥലമായി അറിയപ്പെട്ടു.
19 ആം നൂറ്റാണ്ടിൽ സ്ഥാപിതമായ തൃക്കമഹാവിഷ്ണു ക്ഷേത്രത്തിൽ പുരാതന കാലങ്ങളിൽ പതിവായി 15 ദിവസത്തേക്ക് പൂരമഹോത്സവം നടത്തിയിരുന്നു. പൂരം നടന്ന സ്ഥലം എന്നതാന് പിന്നീച് കാലാമ്പൂർ എന്ന പേരിലറിയപ്പെട്ടത്. ആയവന പഞ്ചായത്തിൽ 1889 ജൂലൈ മാസം 15-ാം തീയതി ആയവന തിരുഹൃദയപള്ളി സ്ഥാപിതമായി. അതുപോലെതന്നെ ഏറ്റവും പുരാതനമായ തൃക്ക മഹാവിഷ്ണുക്ഷേത്രം 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണ്. പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളിൽ ഏറ്റവും സവിശേഷതയുള്ളത് കാലമ്പൂര് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവവും തിരുഹൃദയപള്ളിയിലെ പെരുന്നാളുമാണ്. ഉടുക്ക്, ചിന്ത്, ദഫ്മുട്ട് തുടങ്ങിയ കലാ രൂപങ്ങൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. പുരാതന വാസ്തുശില്പ മാതൃകയിലുള്ള ആരാാധനാലയം കാലമ്പൂര് തൃക്ക മഹാവിഷ്ണുക്ഷേത്രം മാത്രമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ![]()
ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ് ഈ എയിഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2007-08 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 564 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
മതസ്ഥാപനങ്ങൾ![]()
വാർഡുകൾ
ഭരണ നിർവ്വഹണംമുൻ പ്രസിഡന്റുമാർ[1]
പരാതിപരിഹാര വിഭാഗംഗ്രാമപഞ്ചായത്തുമായോ, ഗ്രാമപഞ്ചായത്തിന്റെ അധികാരത്തിൽ വരുന്ന സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനായി ഒരു പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ ഗ്രാമപഞ്ചായത്തു പ്രസിഡന്റിനാണ് നൽകേണ്ടത്[2]. അവലംബം
|
Portal di Ensiklopedia Dunia