അരാൽ കടൽ
മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു. മുൻപ് 68,000 ചതുരശ്രകിലോമീറ്റർ (26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.[1].[3]. ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു.[4]. മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.[4] പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[5]. അവലംബം
![]() ![]() |
Portal di Ensiklopedia Dunia