മകസ്സാർ കടലിടുക്ക്
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപുകൾക്കും സുലവേസിക്കും ഇടയിലുള്ള ഒരു കടലിടുക്കാണ് മകാസർ കടലിടുക്ക് ( Indonesian: Selat Makassar ). വടക്ക് സെലിബെസ് കടലുമായി ഈ കടലിടുക്ക് ചേരുന്നു. തെക്ക് ഇത് ജാവ കടലുമായി സന്ധിക്കുന്നു. വടക്കുകിഴക്ക്, മങ്കലിഹാത്ത് ഉപദ്വീപിന് തെക്ക് സാങ്കുളിരംഗ് ഉൾക്കടൽ രൂപപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന പ്രാദേശിക ഷിപ്പിംഗ് റൂട്ടാണ് കടലിടുക്ക്. ബോർണിയോയിലെ മഹാകം നദിയും കരംഗൻ നദിയും ഈ കടലിടുക്കിൽ ചേരുന്നു. ബോർണിയോയിലെ ബാലിക്പപ്പാൻ, ബോണ്ടാങ്, സുലവേസിയിലെ മകസ്സാർ, പാലു, പരേപാരെ എന്നിവയാണ് ഈ കടലിടുക്കിലെ പ്രധാന തുറമുഖങ്ങൾ. കടലിടുക്കിന്റെ സമീപത്തുള്ള നഗരമാണ് സമരിന്ദ. ഇത് കടലിടുക്കിൽ നിന്ന് 48 കിലോമീറ്റർ (30 mi) അകലെ സ്ഥിതിചെയ്യുന്നു. കടലിടുക്കിന്റെ അതിരുകൾഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) മകാസർ കടലിടുക്കിനെ കിഴക്കേ ഇന്ത്യൻ ദ്വീപസമൂഹത്തിലെ ജലാശയങ്ങളിലൊന്നായി നിർവചിക്കുന്നു. അതിന്റെ അതിരുകൾ ഇനിപ്പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു: [1]
ചിത്രശാല
ഇതും കാണുക
അവലംബങ്ങൾ
|
Portal di Ensiklopedia Dunia